പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളം ; പിണറായി വിജയന്‍

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളമെന്ന് പിണറായി വിജയന്‍. പൗരത്വ നിയമഭേദഗതി വന്നപ്പോള്‍ എല്‍ ഡി എഫ് ഒരു നിമിഷം അറച്ചു നിന്നില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. എൽ ഡി എഫ് ധർമ്മടം മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിസന്ധികളിൽ കേരളത്തെ രക്ഷിച്ച നേതാവാണ് പിണറായിയെന്ന്  കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സി പി ഐ എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

നിയമം നടപ്പാക്കില്ല എന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളം. കേരളത്തില്‍ നിന്നു കൊണ്ട് കോണ്‍ഗ്രസ്സ് ബി ജെ പി ക്ക് എതിരെ ഒരക്ഷരം മിണ്ടുന്നില്ല. പാര്‍ലമെന്റില്‍ യു ഡി എഫ് എം പിമാര്‍ ഇതുവരെ കേരളത്തിനു വേണ്ടി ശബ്ദിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വ്യകതമാക്കി.

കേരളത്തിന് കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഒരക്ഷരം യു ഡി എഫ് സംസാരിച്ചില്ല. കേരളത്തിന് എതിരെ വരുന്ന കേന്ദ്ര ഏജന്‍സികളെ കോണ്‍ഗ്രസ്സ് തപ്പ് കൊട്ടി പ്രോത്സാഹിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പി ക്ക് എതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് കോൺഗ്രസ്സും യു ഡി എഫുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൻ്റെ ആവശ്യക്കൾക്കായി പാർലമെൻ്റിൽ ഒരക്ഷരം പോലും യു ഡി എഫ് എം പിമാർ മിണ്ടുന്നില്ല. കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഒപ്പമാണ് യു ഡി എഫും. കേരളത്തിന് എതിരെ വരുന്ന കേന്ദ്ര ഏജൻസികളെ തപ്പ് കൊട്ടി പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ്സെന്നും പിണറായി പറഞ്ഞു.
എൽ ഡി എഫ് ധർമ്മടം കൺവെൻഷൻ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭാവിക്ക് കേരളം മാർഗ്ഗദർശിയാകണമെങ്കിൽ ഇടതുപക്ഷത്തിൻ്റെ വിജയം ഉറപ്പാക്കണമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു.
പിണറായി വിജയനെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് ധർമ്മടം മണ്ഡലം കൺവെൻഷൻ പ്രഖ്യാപിച്ചു.2001 അംഗങ്ങൾ ഉള്ള തിരഞ്ഞെടുപ്പ് കമ്മറ്റിക്കും രൂപം നൽകി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News