എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. പരീക്ഷ ഏപ്രില്‍ എട്ടുമുതല്‍ നടക്കും. അതേസമയം നോമ്പ് ദിവസങ്ങളിൽ പരീക്ഷ രാവിലെ എക്സാം നടക്കും.
തെരഞ്ഞെടുപ്പ് പരിഗണിച്ച് മാര്‍ച്ച് 17 ന് തുടങ്ങേണ്ട പരീക്ഷമാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കുകയായിരുന്നു. നിരവധി അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയിരുന്നു.
തന്നെയുമല്ല തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് പലഘട്ടമായുള്ള പരിശീലന പരിപാടികള്‍ മാര്‍ച്ച് മാസത്തില്‍ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. കൂടാതെ സ്്കൂളുകളിലാണ് ഏറെ ബൂത്തുകളും സ്ഥാപിക്കുക.
ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് പരീക്ഷ നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.