
സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെ ബാബുവിനെ മത്സരിപ്പിക്കേണ്ടെന്ന് പൊതു തീരുമാനം കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുവരുന്നതിനിടെയാണ് കെ ബാബുവിനു വേണ്ടി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്നത്.
താന്‍ പുതുപ്പള്ളിയില്‍ മത്സരിക്കണമെങ്കില്‍ ബാബുവിന് സീറ്റ് നല്‍കണം എന്നും ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഉണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കെ ബാബുവിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കുരുക്കുമുറുകുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here