“പിണറായി വിജയൻ:സ്വയംവേട്ടയാടപ്പെടുമ്പോഴും ഒപ്പമുള്ളവർക്കെതിരെ ഉയരുന്ന ശരങ്ങൾക്ക് നേരെ നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന ഒരുവൻ”

“ഞാനൊരു പിണറായിസ്റ്റാണ്” എന്ന് തുറന്നെഴുതുകയാണ് മാധ്യമപ്രവർത്തകൻ ലീൻ ബി ജെസ്‌മസ്.നീണ്ട മാധ്യമജീവിതത്തിനിടയിൽ അദ്ദേഹം നിരീക്ഷിച്ച പിണറായി വിജയൻ എന്ന ക്യാപ്റ്റനെക്കുറിച്ച്.ബക്കറ്റിലെ തിരമാലയാകാതെ, കടലിലെ തിരമാലയായി കടലിന് വേണ്ടി ഗർജ്ജിക്കുന്ന ഒരുവൻ ..സ്വയംവേട്ടയാടപ്പെടുമ്പോഴും ഒപ്പമുള്ളവർക്കെതിരെ ഉയരുന്ന ശരങ്ങൾക്ക് നേരെ നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന ഒരുവൻ..അയാൾ രാഷ്ട്രീയത്തിലെ പുണ്യവാളനാകാൻ ശ്രമിച്ചില്ല.

പിണറായിയോളം വേട്ടയാടപ്പെട്ട മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല എന്നത് സത്യമാണ്.എന്നാൽ എല്ലാ വേട്ടയാടലുകളെയും  നേരിട്ട അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചാണ് ലീൻ വിവരിക്കുന്നത്.

“സ്വയംവേട്ടയാടപ്പെടുമ്പോഴും ഒപ്പമുള്ളവർക്കെതിരെ ഉയരുന്ന ശരങ്ങൾക്ക് നേരെ നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന ഒരുവൻ..അയാൾ രാഷ്ട്രീയത്തിലെ പുണ്യവാള നാകാൻ ശ്രമിച്ചില്ല.അയാളുടെ മനസ്സിൽ കേരളത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ഒരു പദ്ധതി ഉണ്ടായിരുന്നു.തനിക്കുള്ള അവസരം വന്നെത്തിയപ്പോൾ ,ഒരു ആർക്കിടെക്ടിന്റെ കരവിരുതോടെ അയാൾ അത് നടപ്പാക്കി തുടങ്ങി.പ്രളയം വന്ന് ദുരന്തം വിതച്ചപ്പോൾ, സൃഷ്ടിച്ചെടുത്ത ഒരു കണ്ട്രോൾ സിസ്റ്റം ,അതിന്റെ തലപ്പത്തിരുന്ന് നിയന്ത്രിക്കുകയും,അതേ സമയം ദിവസേന ദുരിത ബാധിതർക്ക് മുന്നിൽ ആശ്വാസവാക്കുകളുമായി എത്തുകയും ,ജനങ്ങളോട് “എങ്കിൽ പിന്നെ നമ്മളൊന്നിച്ചിറങ്ങുകയല്ലേ ?” എന്ന സമത്വ മുദ്രാവാക്യം മുഴക്കുകയും ചെയ്ത നേതൃ പാടവം..(സ്വന്തം ചികിത്സ മാറ്റി വെച്ച്, ദുരന്ത മുഖത്തേക്കിറങ്ങിയ മുഖ്യ മന്ത്രിയെക്കുറിച്ച് ഒരു വരി കവിത പോലും ആരും കുറിച്ചിട്ടില്ല)
അപ്പോഴേക്കും പിണറായി വിജയൻ ആരെന്നും എന്തെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിയുകയും മാധ്യമങ്ങൾക്ക് നിസ്സഹായതയോടെ അത് അംഗീകരിക്കേണ്ടിവരുന്ന കാലം ആഗതമാവുകയും ചെയ്തിരുന്നു”.

മാധ്യമ പ്രവർത്തകൻ ലീൻ ജെസ്‌മസ് എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയുക?
“ഞാനൊരു പിണറായിസ്റ്റാണ്”!!
രണ്ടു കൊല്ലം മുൻപാണ്..24 ൽ ചേരാനെത്തിയ ഗോപീകൃഷ്ണൻ സ്വകാര്യ സംഭാഷണത്തിനിടയിൽ പറഞ്ഞു;”ഞാൻ ഇങ്ങോട്ട് വരും മുൻപ് ലീൻ സാറിനെക്കുറിച്ച് ആളെങ്ങനെ എന്ന് ഒരു മുതിർന്ന മാധ്യമ പ്രവർത്തകനോട് ചോദിച്ചിരുന്നു: ആള് നല്ല കക്ഷിയാണ്;പക്ഷേ പിണറായിസ്റ്റാണ് എന്നൊരു കുഴപ്പമുണ്ട് എന്നായിരുന്നു മറുപടി.”ഞാൻ ഗോപിയോട് പറഞ്ഞു”അതേ വ്യക്തിപരമായി അങ്ങനെ ഒരു കുഴപ്പമുള്ള ആളായി പോയി,എന്തു ചെയ്യാൻ?”

വൈദ്യുതി മന്ത്രിയായ പിണറായി വിജയനെ ആണ് മാധ്യമ ജീവിതത്തിനിടെ നേരിൽ കാണുകയും ,ആ മേഖലയിൽ ഹൃസ്വ കാലത്തിനുള്ളിൽ നടപ്പാക്കിയ പദ്ധതികൾ മുതൽ പിന്നീടുണ്ടായ ലാവ്‌ലിൻ കേസ് വരെ പഠിക്കുകയും ചെയ്യുന്നത്.എന്നാൽപാർട്ടി സെക്രട്ടറി ആയ പിണറായി വിജയൻ ആണ് എന്നിലെ പിണറായിസ്റ്റിനെ രൂപപ്പെടുത്തുന്നത് എന്ന് തോന്നുന്നു.

പാർട്ടിയെ മാധ്യമങ്ങൾ വേട്ടയാടുന്ന ചരിത്രത്തിന് പഴക്കമേറെയുണ്ട്.എന്നാൽ പാർട്ടിയെ നയിക്കുന്ന കാലത്ത് പിണറായിയോളം വേട്ടയാടപ്പെട്ട മറ്റൊരു നേതാവ് ലോക ചരിത്രത്തിൽ ഉണ്ടാകില്ലല്ലോ.ഇടത് പക്ഷത്തുള്ള മാധ്യമ പ്രവർത്തകർക്ക് അക്കാലത്ത് സ്വർണം പൂശി എടുത്തെഴുന്നള്ളിക്കാൻ വി.എസ് എന്ന വിഗ്രഹമുണ്ടായിരുന്നു.

അപവാദങ്ങളുടെ കരിയും, പുകയും സൃഷ്ടിച്ച് അവർ പിണറായിയെ ഇരുട്ടിൽ നിർത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ, നീക്കു പോക്കുകളില്ലാതെ,മാധ്യമ സിൻഡിക്കേറ്റ് എന്ന് പരസ്യമായി ആക്ഷേപിച്ച്,തലയൊട്ടും കുനിക്കാതെ അവർക്ക് നടുവിലൂടെ നടന്നു നീങ്ങുന്ന ചങ്കൂറ്റത്തിലാണ് പിണറായിസത്തിന്റെ നേര് ഞാൻ ആദ്യം കണ്ടറിയുന്നത്.തലസ്ഥാനത്ത് ,വിഗ്രഹം കൊത്തുന്ന പണികളിൽ ഏർപ്പെട്ടിരുന്ന മാധ്യമ ജോലിക്കാരുടെ ആലയിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന ഒരാൾ..

സ്വന്തം പാർട്ടി അണികൾ രാഷ്ട്രീയ കൊലപാതകം ഉൾപ്പെടെ ഉള്ള കേസുകളിൽ പെടുമ്പോൾ ,അതിന്റെ പേരിൽ പാർട്ടി പ്രതിക്കൂട്ടിലാകുമ്പോൾപോലും,സംരക്ഷണത്തിന്റെ കവചം തീർത്ത്, പഴികൾ ഏറ്റുവാങ്ങിയ പിണറായിസത്തിൽ എങ്ങനെയാകണം ഒരു നേതാവ് എന്ന തിരുത്തുണ്ട്..
ആദർശ ധീരന്മാർ സ്വയം കണ്ണാടിക്കൂട്ടിൽ ഇടം നേടുകയും,പാർട്ടിയുടെ നിലനിൽപ്പിനായി പൊരുതുന്നയാൾ വെറുക്കപ്പെട്ടവനായി മാറുകയും ചെയ്ത കാലമായിരുന്നു അത്…..പ്രായോഗിക രാഷ്ട്രീയത്തിൽ ആദർശധീരത വെറും കാപട്യമാണെന്നറിഞ്ഞു കൊണ്ട് അവരെ ആരാധിക്കുന്നവരോട് ഞാൻ നിരന്തരം തർക്കിച്ചു കൊണ്ടേയിരുന്നു….

പുതിയ കാലത്തും, നിലനിന്നു പോകുന്ന തലത്തിലേക്ക് കേരളത്തിൽ സി.പി.എം.വളർന്നു എങ്കിൽ അതിന് പിന്നിലെ സംഘടനാ മികവുള്ള ഒരു പാർട്ടി സെക്രട്ടറിയുടെ ദീർഘ വീക്ഷണമുണ്ട്.അന്നും പിണറായി പാർട്ടിയെ കോർപ്പറേറ്റ്വത്കരിക്കുന്നു എന്ന പഴിയാണല്ലോ ഉയർന്ന് കേട്ടത്.

ഉറപ്പുള്ള നിലപാടുകൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന രാഷ്ട്രീയ സത്യസന്ധതയ്ക്ക് ഒരൊറ്റ ഉദാഹരണം.”മരിച്ചു പോയവരുടെ മുടിയും നഖവും വേയ്സ്റ്റ് ആണ് !”എന്ന മറുപടിയിലുണ്ട്.
ഇതിനപ്പുറം,മത ചൂഷണത്തെ ചോദ്യം ചെയ്യുന്ന ഒരു നിലപാടും കേരള രാഷ്ട്രീയത്തിൽ ഞാൻ കേട്ടിട്ടില്ല.

ബക്കറ്റിലെ തിരമാലയാകാതെ, കടലിലെ തിരമാലയായി കടലിന് വേണ്ടി ഗർജ്ജിക്കുന്ന ഒരുവൻ ..സ്വയംവേട്ടയാടപ്പെടുമ്പോഴും ഒപ്പമുള്ളവർക്കെതിരെ ഉയരുന്ന ശരങ്ങൾക്ക് നേരെ നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന ഒരുവൻ..അയാൾ രാഷ്ട്രീയത്തിലെ പുണ്യവാള നാകാൻ ശ്രമിച്ചില്ല.
അയാളുടെ മനസ്സിൽ കേരളത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ഒരു പദ്ധതി ഉണ്ടായിരുന്നു.തനിക്കുള്ള അവസരം വന്നെത്തിയപ്പോൾ ,ഒരു ആർക്കിടെക്ടിന്റെ കരവിരുതോടെ അയാൾ അത് നടപ്പാക്കി തുടങ്ങി.
പ്രളയം വന്ന് ദുരന്തം വിതച്ചപ്പോൾ, സൃഷ്ടിച്ചെടുത്ത ഒരു കണ്ട്രോൾ സിസ്റ്റം ,അതിന്റെ തലപ്പത്തിരുന്ന് നിയന്ത്രിക്കുകയും,അതേ സമയം ദിവസേന ദുരിത ബാധിതർക്ക് മുന്നിൽ ആശ്വാസവാക്കുകളുമായി എത്തുകയും ,ജനങ്ങളോട് “എങ്കിൽ പിന്നെ നമ്മളൊന്നിച്ചിറങ്ങുകയല്ലേ ?” എന്ന സമത്വ മുദ്രാവാക്യം മുഴക്കുകയും ചെയ്ത നേതൃ പാടവം..(സ്വന്തം ചികിത്സ മാറ്റി വെച്ച്, ദുരന്ത മുഖത്തേക്കിറങ്ങിയ മുഖ്യ മന്ത്രിയെക്കുറിച്ച് ഒരു വരി കവിത പോലും ആരും കുറിച്ചിട്ടില്ല)
അപ്പോഴേക്കും പിണറായി വിജയൻ ആരെന്നും എന്തെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിയുകയും മാധ്യമങ്ങൾക്ക് നിസ്സഹായതയോടെ അത് അംഗീകരിക്കേണ്ടിവരുന്ന കാലം ആഗതമാവുകയും ചെയ്തിരുന്നു..

കോവിഡ് കാലത്ത് ആറ് മണി സമയം തന്റേത് മാത്രമാക്കിക്കൊണ്ട് വിജയക്കൊടി നാട്ടി മാധ്യമ സിൻഡിക്കേറ്റുകളെ അമ്പരപ്പിക്കുമ്പോൾ,അതൊരു മധുരമായ പകരം വീട്ടൽ ആയി മാറിയിരുന്നു.
2020 ജൂൺ 21ന് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിൽകെ.കെ.ഷൈലജ ടീച്ചറിനെതിരെ മുല്ലപ്പള്ളി നടത്തിയ നികൃഷ്ട പരാമർശങ്ങളോട് പിണറായി പ്രതികരിക്കുന്നുണ്ട്..കൂട്ടത്തിലൊരാൾ ആക്രമിക്കപ്പെടുമ്പോൾ ടീം ലീഡർ എങ്ങനെ ആകണം എന്നതിന് ഇതാണ് ദൃഷ്ടാന്തം.
സ്വർണവും,സ്വർണ്ണക്കടത്തും ആവിയാവുകയും പിണറായി വിജയൻ ഉറപ്പിന്റെ പര്യായമാവുകയും ചെയ്യുന്ന ഇക്കാലത്ത് ഒരു പിണറായിസ്റ്റ് എന്ന നിലയിൽ എനിക്ക് നിശ്ശബ്ദനാകാൻ കഴിയുന്നുണ്ട്..കാരണം കഴിഞ്ഞ ഇരുപത് കൊല്ലത്തെ പോരാട്ടത്തിനൊടുവിൽ
” പിണറായിസം” അത്ര കുഴപ്പമില്ലാത്ത ഒരു സ്വഭാവഗുണമായി ഇന്ന് അംഗീകാരം നേടിയിരിക്കുന്നു.

ഇത്,തികച്ചും വ്യക്തിപരമായ വിലയിരുത്തലാണ്.എന്റെ തൊഴിലിൽ ഈ വിലയിരുത്തലുകൾക്കാകില്ലമുൻതൂക്കം.
ഇനി,ഞാൻ എന്ത് കൊണ്ട് പിണറായിസ്റ് ആകുന്നു എന്ന് എന്നോട് സ്വയം ചോദിച്ചാൽ തെളിഞ്ഞു വരുന്ന മറ്റൊരു രൂപമുണ്ട്. ഞങ്ങൾ പതിനൊന്ന് മക്കൾ അടങ്ങുന്ന കുടുംബത്തെ കർക്കശ്യത്തോടെ,കരുത്തോടെ, കരുതലോടെയും സ്നേഹത്തോടെയും ചേർത്ത് പിടിച്ച്, വെല്ലുവിളികളോട് ഒറ്റയ്ക്ക് പൊരുതി ,കരയ്ക്കടുപ്പിച്ച ശേഷം മടങ്ങിയ ഒരാൾ.. ആ പിതാവിന്റെ മകന് കാണാതിരിക്കാൻ ആകില്ലല്ലോ കേരളത്തിനെ ഇന്ന് അണച്ചു പിടിക്കുന്ന സമാനമായ ആ കരങ്ങളെ…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News