
യൂത്ത് ലീഗ് – എം എസ് എഫ് ഫണ്ട് വെട്ടിപ്പിൽ ലീഗ് നേതൃത്വം മൗനം വെടിയണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലം. കത്വ – ഉന്നാവ ഫണ്ട് തിരിമറി പുറത്ത് വന്നതോടെ യൂത്ത് ലീഗിന് ദേശീയ കമ്മിറ്റി നിലവിലില്ലാത്ത സ്ഥിതിയാണ്.
ഇ ഡി യടക്കുമുള്ള അന്വേഷണ ഏജൻസികൾക്ക് നൽകിയ പരാതിയിൽ ത്വരിതാന്വേഷണം വേണമെന്നും യൂസഫ് പടനിലം പറഞ്ഞു. കത്വ – ഉന്നാവ പെൺകുട്ടികളുടെ കുടുംബ നിയമസഹായത്തിന് യൂത്ത് ലീഗ് സമാഹരിച്ച ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം പുറത്തുവന്നിട്ടും ലീഗ് തുടരുന്ന മൗനം ഞെട്ടിക്കുന്നതാണെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലം.
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ വിദേശത്തുനിന്നുൾപ്പെടെ എത്ര പണം ലഭിച്ചെന്നോ എത്ര ചെലവാക്കിയെന്നോ വിശദീകരിക്കാൻ വെല്ലുവിളിച്ചവർ തയ്യാറായില്ല. ഫണ്ട് തിരിമറി തെളിയിക്കുന്നവർക്ക് 1 കോടി ഇനാം പ്രഖ്യാപിച്ച യൂത്ത് ലീഗിന് ദേശീയ കമ്മിറ്റി നിലവിലില്ലാത്ത സ്ഥിതിയാണ്.
പ്രസിഡന്റ് പാർട്ടിവിട്ടു . ജനറൽ സെക്രട്ടറി രാജിവച്ച് വീട്ടിലിരിപ്പാണ്. വിദ്യാഭ്യാസ സഹായത്തിനായി എംഎസ്‌എഫ് ദേശീയ കമ്മിറ്റി പിരിച്ച ഫണ്ടിലും വൻ ക്രമക്കേട് നടന്നിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി പിരിച്ച പണം ദേശീയ കമ്മിറ്റിയുടെ ചെന്നൈയിലുള്ള ഐഒബി അക്കൗണ്ടിൽ നിക്ഷേപിക്കാതെ നിലമ്പൂരിലെ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.
അതീവ ഗുരുതരമായ ഫണ്ട് തിരിമറികളിൽ ലീഗ് നേതൃത്വം ഒന്നും മിണ്ടുന്നില്ല. എല്ലാവരും നിയമസഭാ സീറ്റിന് വേണ്ടിയുള്ള ഓട്ടത്തിലാണെന്നും യൂസഫ് പടനിലം പറഞ്ഞു.
ലീഗ് നേതൃത്വത്തിൻ്റെ മൗനം നീതീകരിക്കാനാകില്ല.
ഈ നില തുടർന്നാൽ ലീഗിന് കനത്ത തിരിച്ചടി ജനങ്ങൾ നൽകുമെന്നും യൂസഫ് പടനിലം പറഞ്ഞു. ഇ ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് കത്വ – ഉന്നാവ് തിരിമറിയെപ്പറ്റി പരാതി നൽകിയിട്ടുണ്ട്. ഫണ്ട് വെട്ടിപ്പിൽ ത്വരിതാന്വേഷണം വേണമെന്നും യൂസഫ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here