5 സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ട് ; സിപിഎം പോളിറ്റ് ബ്യൂറോ

അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.

ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നിന്നു പൊരുതി തോല്‍പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക സമരത്തിന് സിപിഎം എല്ലാ പിന്‍തുണയും ഐക്യാദാര്‍ഡ്യവും പ്രഖ്യാപിച്ചു.

മാര്‍ച്ച് 15, 16 തീതികളില്‍ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനും മാര്‍ച്ച് 17ന് നടക്കുന്ന ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി യുണിയനുകളുടെയും പോളിറ്റ് ബ്യൂറോ പിന്‍തുണ പ്രഖ്യാപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here