മമത ബാനർജിക്ക്​ പരിക്കേറ്റ സംഭവം; ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്‌

നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതി​നിടെ മുഖ്യമ​ന്ത്രി മമത ബാനർജിക്ക്​ പരിക്കേറ്റ സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്‌ രംഗത്തെത്തി.ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി നേതാക്കൾ ഇലക്ഷന് കമ്മിഷന് പരാതി നൽകി.

എന്നാൽ ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്​ മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കേറ്റത്. കാലിനു പരിക്കെറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു.

പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ഇടത് കണങ്കാലിനും വലതു തോളിനും മുന്‍കൈയ്യിനും കഴുത്തിനും പരിക്കുലുണ്ടെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും പരിശോദിച്ച ഡോക്ടര്‍മാർ വ്യക്തമാക്കിയിരുന്നു .

നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് കയ്യേറ്റശ്രമം നടന്നത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ്‌ പരാതി നൽകി. കമ്മീഷന്‍ പോലീസിനോടും ജില്ലാ കളക്ടറോടും വിശദീകരണം തേടിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കാണുമെന്ന് മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. എന്നാൽ ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്​ മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.വ്യാജ പ്രചാരണത്തിനെതിരെ ബിജെപി നേതാക്കളും ഇലക്ഷന് കമ്മിഷന് പരാതി സമർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News