തിരുവല്ല മണ്ഡലത്തില്‍ വികസനത്തെ അളവു കോലാക്കി മാത്യു ടി തോമസ്

തിരുവല്ല മണ്ഡലത്തില്‍ ആറാം തവണ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് മുന്‍ മന്ത്രി മാത്യു ടി തോമസ്. നിലവിലെ സാഹചര്യത്തില്‍ പ്രചാരണത്തിലും ഗൃഹസന്ദര്‍ശനത്തിലും എല്ലാം ശ്രദ്ധ പുലര്‍ത്തിയാണ് മാത്യു ടി തോമസ് കളം നിറയുന്നത്.

വികസനത്തെ അളവു കോലാക്കി മാറ്റിയാണ് മാത്യു ടി തോമസ് തെരഞ്ഞെടുപ്പ് മത്സര രംഗത്ത് സജീവമാകുന്നത്. രണ്ട് പതിറ്റാണ്ടു കാലം ജനപ്രതിനിധായി മണ്ഡലത്തെ പ്രതിനിധികരിച്ചതിന്റെ ആത്മവിശ്വാസം കൈമുതലായുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ മറിക്കില്ലെന്നാണ് മാത്യു ടി തോമസ് പറയുന്നത്.

1987 ല്‍ ആണ് ആദ്യം മത്സരിച്ചത്. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയും സിറ്റിങ് എംഎല്‍എയുമായ പിസി തോമസിനെ കന്നിയങ്കത്തില്‍ തറപറ്റിച്ചു. ഒരു ഇടക്കാലം തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നു. 2006 ല്‍ വീണ്ടും കേരള കോണ്‍ഗ്രസ് എം പ്രതിനിധി വിക്ടര്‍ ടി തോമസിനെ പരാജയപ്പെടുത്തി വീണ്ടും കളം പിടിച്ചു. 2011, 2016 വര്‍ഷങ്ങളിലും വിജയം.

ജലഗതാഗതം, ജലവിഭവം എന്നീ വകുപ്പുകളില്‍ മന്ത്രിയായിരുന്ന അദ്ദേഹത്തിന് 8262 വോട്ടിന്റെ ഭൂരിപക്ഷം തിരുവല്ലയിലെ വോട്ടര്‍മാര്‍ നല്‍കി. അതേസമയം മറ്റ് യുഡിഎഫും ബിജെപിയും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News