എം എം മണിയെന്ന മലയോര കർഷകൻ മന്ത്രിയായ നാളുകൾ , മലയാളി ഇരുട്ടിൽ തപ്പാത്ത 5 കൊല്ലങ്ങൾ

മഴയൊന്ന് ചാറിയാൽ, ഇലയൊന്നനങ്ങിയാൽ അതുപറഞ്ഞും കറന്റ് കട്ടുണ്ടായിരുന്നൊരു  നാടിനെ വർഷം 5 കഴിഞ്ഞപ്പോൾ വൈദ്യുതി മിച്ചം വയ്ക്കാൻ സാധിക്കുന്നൊരു നാടാക്കി മാറ്റിയത് ഫസ്റ്റ് ഗിയറിൽ കുതിച്ച് കിതച്ച് ബസ്സു കയറിയെത്തുന്ന ബൈസൺവാലിയെന്ന മലമ്പ്രദേശത്തെ പഴയ നാലാം ക്ലാസുകാരനാണെന്നറിയുമ്പോഴാണ്
വിദ്യാഭ്യാസമല്ല, പൊതുജീവിതത്തിലെ അനുഭവ സമ്പത്താണ്  മനുഷ്യന് സാമൂഹ്യമാറ്റത്തിൻറെ ചാലകശക്തിയാവാൻ കരുത്തു പകരുന്നതെന്ന് ബോധ്യമാവുക.

റോഡും പാലവും സ്കൂളും കോളജും ആശുപത്രിയുമെല്ലാം –  അത്ഭുതകരമാം വിധം മെച്ചപ്പെടുത്തി, വികസിപ്പിച്ചു , പുതിയവ നിർമ്മിച്ചു. പരിമിതികളിൽ നിന്നും നാടിന് പറക്കാൻ സാധിച്ച നാളുകൾ…

വിദ്യാഭ്യാസമുള്ളവർ – ഇല്ലാത്തവർ, നിറമുള്ളവർ – ഇല്ലാത്തവർ, ആഢ്യത്തമുള്ളവർ – ഇല്ലാത്തവർ എന്നിങ്ങനെയുള്ള വിപരീതങ്ങളിലെ ഉള്ളവരെന്ന കൂട്ടത്തിന് മാത്രമാണ്  നായകരാകാനും നയിക്കാനുമാകൂ എന്ന മധ്യവർഗ്ഗ  പൊതുബോധത്തെയും അതിന്റെ പൊങ്ങച്ച – പരിഹാസ – പൊള്ളത്തരത്തേയും പൊളിച്ചടുക്കിക്കളഞ്ഞത്രേ ചെങ്കുത്തായ ഏലമലക്കാടുകളിലൂടെ വളവും ചുമന്ന് നടന്ന എം എം മണി.

മൂന്ന് പതിറ്റാണ്ട് കാലം ഇടുക്കി പോലൊരു വിഭവ സമൃദ്ധമായ ജില്ലയിലെ ഒന്നാം നമ്പർ പാർട്ടിയുടെ സെക്രട്ടറിയായിരുന്നയാളാണ്. മന്ത്രിയാവുന്നതിനേക്കാൾ എത്രയോ സാധ്യതകൾ ആ പദവിയിലിരിക്കുമ്പോൾ തന്നെ മുന്നിലുണ്ടായിരുന്നു. മന്ത്രിയാകുന്നതിനു മുൻപും ശേഷവും ഒരു പശുവും അതിന്റെ പാലുമാണ്  മന്ത്രിയുടെ ഒപ്പം താമസിക്കുന്ന മകളുടെ ജീവിത വരുമാനം. അതിൽ കൂടുതൽ എന്ത് മെറിറ്റാണ് വേണ്ടത്.

പണമുള്ളവനെന്നോ പഠിപ്പുള്ളവനെന്നോ നിറമുള്ളവനെന്നോ എന്നതിലല്ല എം എം മണിയേപ്പോലൊരു പാർട്ടിക്കാരനാണെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം.

‘കഴിഞ്ഞ 5 വർഷക്കാലം നമ്മൾ ഇരുട്ടിൽ തപ്പിയിട്ടില്ല ‘ എന്നതാണ് ആ വിശ്വാസത്തിന്റെ ഒന്നാമത്തെ സാക്ഷ്യം.

അതിനു നമ്മൾ ഖജനാപ്പാറയിലേയും പൊട്ടൻകാട്ടിലെയും രാജകുമാരിയിലേയും ശാന്തമ്പാറയിലെയുമൊക്കെ തോട്ടം തൊഴിലാളികൾക്കും നന്ദി പറയണം. സഖാവ് രാജാറാമും സഖാവ് പുഷ്പനും സഖാവ് തങ്കച്ചനുമടക്കമുള്ള നൂറ് കണക്കിന് സി പി എം കേഡർമാരോടും നന്ദിപറയണം. അവരുടെ വിയർപ്പായിരുന്നു എം എം മണിയെന്ന ഉടുമ്പൻചോല എം എൽ എ. അവരിത്തവണയും ‘ആശാനെ ‘ ഏറ്റെടുത്തു കഴിഞ്ഞു.
ഒന്നുറപ്പാണ്, ഒന്നാം പിണറായി സർക്കാരിലെ
‘ എ പ്ലസ്’ മന്ത്രിക്ക്  അന്നത്തെ 1109 ഇക്കുറി ആദ്യ റൗണ്ടിനു മുൻപേ ഇരട്ടിയാകും, എണ്ണുന്തോറും പിന്നെയും പിന്നെയും ഇരട്ടിക്കും…
അതായത്, ‘don’t underestimate the ‘ power ‘ of a common man ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News