അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു

ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം  ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു.

മാർച്ച് 15 ന് അതിർത്തികളിൽ സ്വകാര്യവത്കരണ വിരുദ്ധ ദിനമായി കർഷകർ ആചാരിക്കും. സംയുക്ത കിസാൻ മോർച്ചയും സിഐടിയു വുംകേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ അതിർത്തികളിൽ പ്രതിഷേധിക്കും.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ സിഐടിയു പ്രതിഷേധിക്കും. ഇന്ധന വില വർധനവിനെതിരെ മാർച്ച്‌ 26ന് സംയുക്ത കിസാൻ മോർച്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കും.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കർഷക നേതാക്കൾ യോഗങ്ങൾ ചേർന്ന് ബിജെപിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News