അനാഥനായ ബാലന്‍ ഒരു നാടിന്‍റെയാകെ നാഥനായി മാറിയപ്പോള്‍; അരുവിക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍റെ ജീവിതമിങ്ങനെ

അരുവിക്കരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജി. സ്റ്റീഫന്‍റെ വളര്‍ച്ച സി.പി.ഐ.എം എന്ന പാര്‍ട്ടിക്കൊപ്പമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ച സ്റ്റീഫന്‍റെ കടുംബം പിന്നീടങ്ങോട്ട് പാര്‍ട്ടിയായി മാറുകയായിരുന്നു.

ജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന ഒരാള്‍ക്ക് ലഭിക്കുന്ന അംഗീകാരമായി മാറും സ്റ്റീഫന് ലഭിക്കുന്ന ഓരോ ഓട്ടും. അനാഥനായ ഒരു ബാലന്‍ ഒരു നാടിന്‍റെയാകെ നാഥനായി മാറിയതാണ് അരുവിക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍റെ ജീവിതം.

പുതുവയ്ക്കലില്‍ ജോര്‍ജ് ഭഗവതി ദമ്പതികളുടെ മകനായി ജനിച്ച സ്റ്റീഫന് അഞ്ചാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു. അമ്മയ്ക്കു പിന്നാലെ ഒന്‍പതാം വയസില്‍ അച്ഛനും പോയി. പിന്നീടങ്ങോട്ട് പാര്‍ട്ടിയാണ് സ്റ്റീഫന്‍റെ കുടുംബം.

രാത്രിഉറക്കം പാര്‍ട്ടി ഓഫീസുകളില്‍. പഠനം പാര്‍ടിയുടെ തണലില്‍. സി.പി.ഐ.എമ്മല്ലാതെ മറ്റൊരു പാര്‍ട്ടിയും താ‍ഴെ തട്ടില്‍ലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരില്ലെന്ന് സ്റ്റീഫന്‍ പറയുന്നു. പതിനാലം വയസില്‍ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തെക്ക് കടന്നു വരുന്നത്.

പിന്നീട് ഭാരിച്ച നിരവധി പാര്‍ട്ടി ചുമതലകള്‍ സ്റ്റീഫന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇരുപത്തി ആറാം വയസില്‍ കാട്ടക്കടയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായി. എസ്.എഫ്.ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയായിരുന്ന കാലത്ത് നിരവധി സമരങ്ങളുടെ നായകത്വം വഹിച്ച സ്റ്റീഫന്‍ നിരവധി തവണ പോലീസ് മർദ്ദനത്തിനും ഇരയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News