പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും

പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും. തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിവസം കണ്‍വെന്‍ഷനുകള്‍. തിരുവല്ലയില്‍ മാത്യു ടി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.

വൈകിട്ട 3 ന് ചിറ്റയം ഗോപകുമാര്‍ മത്സരിക്കുന്ന അടൂരിലെ കണ്‍വെന്‍ഷന്‍ പന്ന്യന്‍ രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. 13 ന് ആണ് റാന്നി, കോന്നി മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍.

14 ന് മന്ത്രി തോമസ് ഐസക്ക് ആറന്‍മുള നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel