കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വേനല്‍മഴ കുറഞ്ഞത് സംസ്ഥാനത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിനും ഇടയാക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here