എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു; പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു.  പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് പച്ചകൊടി ലഭിച്ചതോടെയാണ് എസ്എല്‍എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ നടത്താന്‍ തീരുമാനം ആയത്. ഏപ്രില്‍ 8 ന് ഉച്ചക്ക് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും.

1.40 ന് ഒന്നാം ഭാഷയിലെ പാര്‍ട്ട് ഒന്നിന്‍റെ പരീക്ഷ. 9 തീയതി ഉച്ചക്ക് 2.40 മുതല്‍ മൂന്നാം ഭാഷ, 12 ന് ഇംഗ്ലീഷ്, 15 ന് സോഷ്യല്‍ സയന്‍സ്, 19 ന് ഒന്നാം ഭാഷയുടെ പാര്‍ട്ട് രണ്ട്, 21 ന് ഫിസിക്സ് പരീക്ഷകള്‍ നടക്കും. 23 ന് ബയോളജിയും, 27 ന് കണക്കും, 29  ന് കെമസ്ട്രി പരീക്ഷയുമാണ് നടക്കുക.പ്ല്സ് ടൂ, വിഎച്ച്എസ്സി പരീക്ഷകളുടെ ടൈംടേബിളും പ്രസീദ്ധീകരിച്ചിട്ടുണ്ട്.

ഈ മാസം 17-ന് പരീക്ഷകൾ തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഹാൾടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ നൽകിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News