ആധുനിക കേരളത്തെ മനസ്സിലാക്കിയ ആളാണ് പിണറായി വിജയന്‍ ; തോമസ് ഐസക്

ആധുനിക കേരളത്തെ മനസ്സിലാക്കിയ ആളാണ് പിണറായി വിജയനെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. നമ്മുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതിയാല്‍ മാത്രമേ കേരളത്തിന്റെ ക്ഷേമ നേട്ടങ്ങള്‍ നിലനിര്‍ത്തപ്പെടൂ. ആ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതുന്ന നമ്മള്‍ പരമ്പരാഗതമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ പോരാ. അതില്‍ വിദഗ്ധര്‍ വേണം. മൂലധനം വേണം. നയങ്ങള്‍ വേണം. അത്തരത്തിലുള്ള കൃത്യമായ കാഴ്ചപ്പാട് ശ്രീ പിണറയിലാണ് മന്ത്രി തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ മുഖ്യമന്ത്രിയുടെ ആധുനികമായ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. കേരളത്തില്‍ ഇങ്ങനെ അടിസ്ഥാനപരമായ ഒരു മാറ്റം വരണം. നമ്മുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതിയാല്‍ മാത്രമേ കേരളത്തിന്റെ ക്ഷേമ നേട്ടങ്ങള്‍ നിലനിര്‍ത്തപ്പെടൂ.

ആ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതുന്ന നമ്മള്‍ പരമ്പരാഗതമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ പോരാ. അതില്‍ വിദഗ്ധര്‍ വേണം. മൂലധനം വേണം. നയങ്ങള്‍ വേണം. അത്തരത്തിലുള്ള കൃത്യമായ കാഴ്ചപ്പാട് ശ്രീ പിണറായി വിജയനുണ്ട്. അതൊരു പ്രധാനപ്പെട്ട ഗ്യാരണ്ടി ആണ്. സര്‍ക്കാരിനെ നയിക്കുന്ന ആള്‍ക്ക് ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടാവുക എന്ന് പറയുന്നത്.

മുഖ്യമന്ത്രിയുടെ ഈ കാഴ്ചപ്പാടുകള്‍ പലകാര്യങ്ങളിലും വളരെ സ്വാധീനിച്ചിട്ടുണ്ട് . അതില്‍ പ്രധാനപങ്ക് അദ്ദേഹത്തിന്റേതല്ലേ. അതുകൊണ്ട് അവിടെ തുടര്‍ച്ചയുണ്ട്. അതുകൊണ്ട് ഈ അജണ്ട മുന്നോട്ടു പോകും. തോമസ് ഐസക് പറഞ്ഞു.

നിയമസഭാ രേഖകള്‍ നോക്കൂ. കിഫ്ബിയേ പിന്തുണച്ച് സംസാരിച്ചിട്ടുള്ളത് തുടക്കത്തില്‍ മുഖ്യമന്ത്രി മാത്രമല്ലേ?. മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ. അദ്ദേഹം അല്ലേ ഇതിന്റെ ചെയര്‍മാന്‍. അപ്പോള്‍ തുടക്കം മുതല്‍ അദ്ദേഹത്തിന്റേതായ നേതൃത്വവും പിന്തുണയും ഇക്കാര്യം മുന്നോട്ടു പോകുന്നതിലുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടാണ് ബാക്കിയുള്ളവര്‍ ഇതൊക്കെ മനസ്സിലാക്കിയത്. അതാണ് അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച എന്ന് പറയുന്നത്. ദീര്‍ഘവീക്ഷണം എന്ന് പറയുന്നത്. തോമസ് ഐസക് വ്യക്തമാക്കി.

ഐഡിയ നമ്മള്‍ മുന്നോട്ടുവയ്ക്കുന്നു അതിന്റെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പ്, ബഡ്ജറ്റ് പ്രസംഗം മുഴുവനും മുഖ്യമന്ത്രിയെ വായിച്ചുകേള്‍പ്പിക്കില്ലേ. ഈ ബഡ്ജറ്റ് പ്രസംഗം എഴുതുന്നതിനു മുന്‍പ് തന്നെ ഇങ്ങനെ ഒരു ഐഡിയ ഉണ്ട് ഇത് നമുക്ക് ചെയ്യാന്‍ പറ്റും എന്ന് പറയുമ്പോള്‍ പെട്ടെന്ന് അത് സ്വാംശീകരിക്കുകയും അത് മുന്നോട്ടു കൊണ്ടുപോണം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ തീരുമാനത്തിന്റെയും കൂടി ഭാഗമാണ്.എനിക്ക് തോന്നുന്നു വേറെ വല്ലവരും ആയിരുന്നെങ്കില്‍ ഇത്രയും ചെയ്യാന്‍ സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here