ഭീകരമായ പ്രതിസന്ധികളെ നിഷ്പ്രയാസം നേരിട്ട സര്‍ക്കാര്‍ : ഔസേപ്പച്ചന്‍

ഒരുപാട് കഷ്ടപ്പാടുകള്‍ പ്രതിസന്ധിയിലും ലോകം മുഴുവന്‍ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് അത് മനസ്സിലാക്കാന്‍ സാധിച്ച ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍.

കേരളത്തില്‍ ഇത്രയും ഭീകരമായ ഒന്നിനുപുറകെ ഒന്നായി ഒരുപാട് നാശനഷ്ടങ്ങള്‍, കാലാവസ്ഥാപരമായിട്ടും പ്രകൃതിപരമായി ഒക്കെ ഉണ്ടായിട്ടും അതിലേക്ക് വളരെ നിഷ്പ്രയാസം, വളരെ ശക്തിയായി അതിനെ നേരിടാന്‍ സാധിച്ചു എന്നത് പിണറായി സര്‍ക്കാരിന്റെ വലിയൊരു നേട്ടം തന്നെയാണ് എന്നും ഔസേപ്പച്ചന്‍ പറയുന്നു.

‘എനിക്ക് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും അടുപ്പമുള്ള ആളല്ല, ഞാന്‍ ഒരു പാര്‍ട്ടിക്കാരനും അല്ല. ഇപ്പോള്‍ പറയുന്നത് ഏറ്റവും വ്യക്തിപരമായിട്ടുള്ള അനുഭവവും അഭിപ്രായവുമാണ് അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നതെന്നും ഔസേപ്പച്ചന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പേരാണ് പിണറായി ഇടതുപക്ഷ സര്‍ക്കാരിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങി നിരവധി പ്രമുഖരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News