
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. മാര്‍ച്ച് 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.
ഗ്രൂപ്പ് പോരും അഭിപ്രയാ വ്യത്യാസങ്ങളും കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇപ്പോഴും വിലങ്ങുതടിയായി നില്‍ക്കുകയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലം കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരുപാടികളുമായി മുന്നോട്ട് പോവുകയാണ്. 20 നാണ് പത്രികകളുടെ സൂഷ്മ പരിശോധന. 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതിയാണ്.
കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പത്രിക സമര്‍പ്പണം ഉള്‍പ്പെടെ നടക്കുക. സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേര്‍ക്ക് മാത്രമാണ് പത്രികാ സമര്‍പ്പണത്തിന് അനുമതി. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ കയ്യുറയും ഫെയ്സ് ഷീല്‍ഡും മാസ്കും ധരിക്കണം.
രണ്ട് വാഹനങ്ങല്‍ക്കും അനുമതിയുണ്ട്. റാലിയായാണ് പത്രികാ സമര്‍പ്പണത്തിന് എത്തുന്നതെങ്കില്‍ നിശ്ചിത അകലം വരെ അഞ്ച് വാഹനങ്ങള്‍ക്ക് അനുമതിയുണ്ട്. പത്രിക ഓൺലൈനായും സമര്‍പ്പിക്കാം. ഇതിന്‍റെ പകര്‍പ്പ് വരാണാധികാരിക്ക് നൽകാം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി നൽകാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here