ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനാവാതെ യുഡിഎഫ്; നേതാക്കള്‍ക്കെതിരെ ആലപ്പു‍ഴയിലും പോസ്റ്റര്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നോടെ കോണ്‍ഗ്രസില്‍ പുകഞ്ഞ് തുടങ്ങിയ അസ്വാരസ്യങ്ങള്‍ പോസ്റ്റര്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിഷേധങ്ങളുമൊക്കയായി പലയിടത്തും പരസ്യമായി പുറത്ത് വന്നിരുന്നു.

ഗ്രൂപ്പ് വീതംവയ്പ്പിനും നേതാക്കളുടെ തല്‍പരരായവര്‍ക്ക് മണ്ഡലങ്ങളില്‍ കെട്ടിയിറക്കി സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിലുമാണ് പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വിഎം സുധീരനും കെസി വേണുഗോപാലിനും എറണാകുളത്ത് കെ ബാബുവിനും, ഇബ്രാഹിംകുഞ്ഞിനും തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവിനും ഉള്‍പ്പെടെ പ്രമുഖരായ എല്ലാവര്‍ക്കുമെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആലപ്പു‍ഴയില്‍ ഇന്നലെ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയും വിഎം സുധീരനും കെസി വേണുഗോപാലിനെയുമൊക്കെ പരാമര്‍ശിച്ചുകൊണ്ടാണ് ആലപ്പു‍ഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആലപ്പുഴ നഗരത്തിലും, ഡിസിസി ഓഫീസിന് മുന്നിലുമാണ് വ്യാപകമായ പോസ്റ്ററുക‍ള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2016 ആവര്‍ത്തിക്കാതിരിക്കാന്‍ വിഎം സുധീരനെ പുറത്താക്കുക.

അമ്പലപ്പു‍ഴയ്ക്ക് കായംകുളം അബ്കാരി നേതാവിനെ വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് ജില്ലയില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന നേതാക്കളുടെ പ്രഖ്യാപനത്തിനിടിയലാണ് ഇത്തരം പ്രതിഷേധങ്ങളെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News