
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പീരുമേട്ടിലും പൊട്ടിത്തെറി. കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചാൽ കൂട്ട രാജിയെന്ന് ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
സീറ്റ നിഷേധിക്കപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് നാല് മണ്ഡലം പ്രസിഡണ്ടുമാര്‍ രാജിവയ്ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. കെ എസ് യു – യൂത്ത് കോൺഗ്രസ് നേതാക്കളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പീരുമേട് സീറ്റില്‍ കോണ്‍ഗ്രസ് സിറിയക് തോമസിനെയാണ് പരിഗണിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടാല്‍ സ്വീകരിക്കേണ്ട പരുപാടികളെ കുറിച്ച് ആലോചിക്കാന്‍ റോയ് കെ പൗലോസ് അനുയായികള്‍ രാവിലെ 11 മണിക്ക് യോഗം ചേരും. ഈ യോഗത്തില്‍ നലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here