മുഖ്യമന്ത്രിയാക്കാമെങ്കില്‍ നേമത്ത് മത്സരിക്കാമെന്ന് കെ മുരളീധരന്‍; മത്സരിപ്പിക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; അമ്പലപ്പു‍ഴയില്‍ മത്സരിക്കാനില്ലെന്ന് ത്രിവിക്രമന്‍ തമ്പി

നേമത്ത് സംസ്ഥാന തലത്തില്‍ പ്രധാനപ്പെട്ട നേതാവിനെ മത്സരിപ്പിച്ച് ബിജെപിയുമായി നേരിട്ട് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന ചര്‍ച്ചയുണ്ടാക്കാം എന്ന കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി.

ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഉമ്മന്‍ചാണ്ടി, കെ മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടിരുന്നത്.

എന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാണെങ്കില്‍ നേമത്തോ ധര്‍മടത്തോ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ നിലപാടെടുത്തതോടെ എന്നാല്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് ഇമ്മന്‍ചാണ്ടിയും ചെന്നിത്തലയും. കെസി വേണുഗോപാലിനെയും നേമത്തേക്ക് ഹൈക്കാമാന്‍റ് നിര്‍ദേശിച്ചിട്ടുണ്ട്.

ക‍ഴിഞ്ഞ തവണ ബിജെപി ജയിച്ചുകയറിയ നേമത്ത് കോണ്‍ഗ്രസിന്‍ നിന്നുണ്ടായ വോട്ട് ചോര്‍ച്ച വലിയ നിലയില്‍ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി ബാന്ധവം ശക്തമാണെന്നും ആരോപണമുയരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ശക്തമായൊരു സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഈ ആരോപണങ്ങളുടെ മുനയൊടിക്കാമെന്ന കോണ്‍ഗ്രസ് ക്യാമ്പിന്‍റെ നീക്കമാണ് കെ മുരളീധരന്‍റെ ആവശ്യത്തോടെ അസ്ഥാനത്തായത്.

അതേസമയം അമ്പലപ്പു‍ഴയില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെപിസിസി സെക്രട്ടറി ത്രിവിക്രമന്‍ തമ്പി. വിവരം പ്രതിപക്ഷ നേതാവിനെ അറിയിച്ചതായി ത്രിവിക്രമന്‍ തമ്പി പ്രതികരിച്ചു.

ഇറക്കുമതി സ്ഥാനാര്‍ത്ഥിയെന്ന് ആരോപണമുന്നയിക്കുന്നവര്‍ മറ്റ് സീറ്റുകളില്‍ മത്സരിച്ച് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടവരാണെന്നും ത്രിവിക്രമന്‍ തമ്പി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News