തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്ററുകള്‍ , പ്രവര്‍ത്തകര്‍ തെരുവില്‍

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ എതിർ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനിരിക്കെയാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ തൃപ്പൂണിത്തുറയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുൻ എംഎൽഎ കെ ബാബുവിനെ ഉത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കണമെന്നാണ് ബാബു അനുകൂലികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ താനും മത്സരിക്കില്ലെന്നാണ് ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചത്.

എന്നാൽ കെ ബാബുവിനെ മത്സരിപ്പിച്ചാൽ തൃപ്പൂണിത്തുറയിൽ മാത്രമല്ല ജില്ലയിലാകെ കോൺഗ്രസിന് തിരിച്ചടിയാമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബാബുവിൻ്റെ പേര് ഹൈക്കമാൻഡ് ഒഴുവാക്കിയത്. പകരം വേണുരാജാമണിയും സൗമിനി ജയിനുമാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിലെ ബാബു അനുകൂലികൾ തെരുവിലേക്കിറങ്ങിയത്.

അതേസമയം, ഹൈക്കമാൻഡിനെ വെല്ലുവിളിച്ചവരെ പുറത്താക്കണമെന്നാണ് എതിർ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കെ ബാബുവിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് സേവ് കോൺഗ്രസ് എന്ന പേരിൽ തൃപ്പുണിത്തുറയിൽ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. ഇതോടെ തൃപ്പൂണിത്തുറയിലും കോൺഗ്രസിന് തലവേദയാകുകയാണ് സ്ഥാനാർത്ഥി പട്ടിക

കെ ബാബുവിന്റെ പേരില്‍ കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം രൂക്ഷമാണ്. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി കടുത്ത നിലപാടെടുത്തിരിക്കുകയാണ്. കെ ബാബുവിനെ മത്സരിപ്പിക്കേണ്ടെന്ന പൊതു തീരുമാനം കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുവരുന്നതിനിടെയാണ് ബാബുവിനു വേണ്ടി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയത്.

താന്‍ പുതുപ്പള്ളിയില്‍ മത്സരിക്കണമെങ്കില്‍ ബാബുവിന് സീറ്റ് നല്‍കണം എന്നും ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഉണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ, കെ ബാബു അനുകൂലികള്‍ ‘തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രീ കെ ബാബുവിനെ വിളിക്കുക’ എന്ന ആഹ്വാനവുമായി ബാനറുകളും പോസ്റ്ററുകളുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
കെ ബാബുവിനെ എതിര്‍ത്തുകൊണ്ടും മുന്‍പ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here