സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റുകളുടെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസുകാരെ വിലക്കെടുക്കാന്‍ കഴിയുമെന്ന് സൂചന നല്‍കി കെ സുരേന്ദ്രന്‍. മൂന്നാം വട്ടമാണ് സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റുകളുടെ ആവശ്യമില്ലെന്ന സുരേന്ദ്രന്റെ പരാമര്‍ശം. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ എത്ര സീറ്റുകള്‍ വേണമെന്ന് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ഉത്തരേന്ത്യയിലേതുപോലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുത്ത് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായ സൂചനയാണ് സുരേന്ദ്രന്റെ പരാമര്‍ശത്തിലൂടെ പ്രകടമാകുന്നത്.

ഏറ്റവുമൊടുവില്‍ പുതുച്ചേരിയടക്കമുള്ള ഉദാഹരണങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് കെ സുരേന്ദ്രന്റെ പരാമര്‍ശം. കോണ്‍ഗ്രസുമായി ചേര്‍ന്ന് സീറ്റ് പിടിക്കാനുള്ള തന്ത്രങ്ങള്‍ പരോക്ഷമായി നടക്കുന്നു എന്ന സൂചനയാണിപ്പോള്‍ കെ സുരേന്ദ്രന്റെ വാക്കുകളില്‍ പ്രകടമാകുന്നത്.

അതേസമയം, ബിജെപിയെ തള്ളി പന്തളം കൊട്ടാരം. അയ്യപ്പന്‍ രാഷ്ട്രീയ വിഷയം അല്ലെന്നും ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പന്തളം കൊട്ടാരം പ്രതിനിധി പി എന്‍ നാരായണവര്‍മ്മ കൈരളി ന്യൂസിനോട് വ്യക്തമാക്കി. മാത്രമല്ല, കൊട്ടാരം പ്രതിനിധിക്ക് ബിജെപി സീറ്റ് നല്‍കുമെന്ന വാര്‍ത്തയെ പന്തളം കൊട്ടാരം നിഷേധിച്ചു. ശബരിമലയില്‍ പന്തളം കൊട്ടാരത്തിന് രാഷ്ട്രീയമില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി പി എന്‍ നാരായണവര്‍മ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News