ബേപ്പൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

ബേപ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. നിയാസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതായി പോസ്റ്റർ പ്രചരണം.

നിയാസ് സ്ഥാനാർത്ഥി ആയാൽ മണ്ഡലം ചുമതലകളിൽ നിന്ന് മാറി നിൽക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ കെ പി സി സി പ്രസിഡൻ്റിന് അയച്ച കത്തിൽ പറയുന്നു.

കെ സി വേണുഗോപാലിൻ്റെ നോമിനിയായി ബേപ്പൂരിൽ സ്ഥാനാർത്ഥിയാകാനുള്ള കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസിൻ്റെ നീക്കത്തിനെതിരെയാണ് മണ്ഡലത്തിൽ പോസ്റ്റർ പ്രചരണം. നിയാസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി യു ഡി എഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതായാണ് പോസ്റ്റർ.

നിയാസിനെ സ്ഥാനാർത്ഥി ആക്കിയാൽ മണ്ഡലം കമ്മിറ്റി ഭാരവാഹിത്വത്തിൽ നിന്നും സംഘടനാ ചുമതലകളിൽ നിന്നും മാറി നിൽക്കുമെന്ന് കാണിച്ച് ബ്ലോക്ക് മണ്ഡലം നേതാക്കൾ കെ പി സി സി പ്രസിഡൻ്റിന് കത്ത് നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു ഡസൻ സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ തോൽക്കാൻ കാരണം പി എം നിയാസാണ്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു, റിബൽ സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തു.

ബേപ്പൂരിൽ ഇതുവരെയുള്ള പ്രവർത്തനത്തിൽ ഒന്നും നിയാസിനെ കണ്ടിട്ടില്ല. ഇത്തരമൊരാളെ മണ്ഡലത്തിൽ കെട്ടിയിറക്കരുത് എന്നാണ് കെ പി സി സി പ്രസിഡൻ്റിന് നൽകിയ കത്തിൽ പ്രദേശിക നേതൃത്വം പറയുന്നത്. ബേപ്പൂരിൽ നിയാസ് സ്ഥാനാർത്ഥിയാകുന്നതിനെതിരെ ലീഗിലും പ്രതിഷേധമുണ്ട്. ബേപ്പൂർ സീറ്റ് ലീഗ് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News