ഐഎന്‍ടിയുസി നേതാക്കളെ ഒ‍ഴിവാക്കിയത് വ്യക്തി താല്‍പര്യം; പ്രത്യാഘാതം തെരഞ്ഞെടുപ്പിലുണ്ടാവും ആര്‍ ചന്ദ്രശേഖരന്‍

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസിയെ ഒ‍ഴിവാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചു.

ചിലരുടെ വ്യക്തിപരമായ താല്‍പര്യമാണ് ഐഎന്‍ടിയുസിയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പൂര്‍ണമായും ഒ‍ഴിവാക്കാന്‍ കാരണമെന്നും ഇതിന്‍റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നും ഐഎന്‍ടിയുസി പ്രസിഡണ്ട് ആര്‍ രാമചന്ദ്രന്‍.

മാന്യമായ പരിഗണന ലഭിച്ചില്ലെങ്കില്‍ ഐഎന്‍ടിയുസി സ്വന്തം നിലയ്ക്ക് മത്സരരംഗത്തുണ്ടാവുമെന്നും. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന ശേഷം കൂടുതല്‍ തീരുമാനങ്ങളെന്നും ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഉചിതമായ തീരുമാനമെടുക്കാന്‍ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

കൊട്ടാരക്കര, വൈപ്പിന്‍, നേമം, ഏറ്റുമാനൂര്‍, കാഞ്ഞങ്ങാട് സീറ്റുകള്‍ ഐഎന്‍ടിയുസി ആ‍വശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാതിയും ഗ്രൂപ്പും മാത്രം നോക്കിയാണ് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും നേതാക്കള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News