ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി ; എ വിജയരാഘവന്‍

ഇ.ശ്രീധരനെതിരെ സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളു. വികസനം പാവപ്പെട്ടവര്‍ക്ക് വേണ്ടിയായതു കൊണ്ട് ശ്രീധരന്റെ ശ്രദ്ധയില്‍പ്പെട്ടു കാണില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ശ്രീധരന്‍ രാഷ്ട്രീയക്കാരനായി മാറി എന്നുമാത്രമല്ല , സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലും വിജയരാഘവന്‍ പ്രതികരിച്ചു. ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണ്.  അത് തന്നെയാണ് പാര്‍ട്ടിയുടെ പൊതു നിലപാട്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടാണ് പാര്‍ട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തില്‍ കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ് ഇതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞതാണ്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മന്ത്രി കടകംപള്ളി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News