പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തിയ നടപടി കേന്ദ്രം പിന്‍വലിക്കണം: സിപിഐഎം പിബി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്ന ബിജെപി സർക്കാർ നിലപാട് അപലപനീയമാണ്. 15 വരെ പാർലമെന്റ്‌ നിർത്തിവച്ചത്‌ ഈ ചർച്ച ഒഴിവാക്കാനാണ്‌.

ഭരണഘടനപ്രകാരം പാർലമെന്റിനോട് സമാധാനം ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഉപേക്ഷിക്കുന്നതിന്‌ ഉദാഹരണമാണിത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ്‌ തീരുവ ഉയർത്തിയ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

മോഡിസർക്കാരിന്റെ വിനാശകരമായ കാർഷികനിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിനുള്ള പിന്തുണയും ഐക്യദാർഢ്യവും ആവർത്തിക്കുന്നു. നാല്‌ മാസത്തെ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട മുന്നൂറോളം കർഷകർക്ക്‌ ആദരാഞ്‌ജലി അർപ്പിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ അപ്പാടെ സ്വകാര്യവൽക്കരിക്കുന്നതിനും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതിനുമെതിരായി കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ നടത്തുന്ന പോരാട്ടങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

വിശാഖ്‌ ‌ ഉരുക്കുശാലയുടെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ച്‌ ആന്ധ്രപ്രദേശിൽ നടക്കുന്ന പ്രക്ഷോഭത്തിന്‌ പിന്തുണ നൽകും. 15നും 16നും ബാങ്ക്‌ ജീവനക്കാർ നടത്തുന്ന പണിമുടക്കിനും 17നു ജനറൽ ഇൻഷ്വറൻസ്‌ കമ്പനികളിലെ യൂണിയനുകൾ നടത്തുന്ന പണിമുടക്കിനും 18നു എൽഐസി ജീവനക്കാരുടെ പണിമുടക്കിനും സിപിഐ എം പിന്തുണ നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News