കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം ആചരിച്ചു

കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം പാലക്കാട് മുണ്ടൂരില്‍ ആചരിച്ചു. വാര്‍ക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം അനുസ്മരണ സമ്മേളനം നടന്നു. 1991 മാര്‍ച്ച് 12ന് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കെ സി ബാലകൃഷ്ണന്റെ മുപ്പതാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് മുണ്ടൂര്‍, കാവില്‍പ്പാട് എന്നിവിടങ്ങളില്‍ ബൈക്ക് റാലിയായാണ് പ്രവര്‍ത്തകര്‍ വാര്‍ക്കാട്ടെത്തിയത്.

സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് 6 പഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി പൊതുയോഗം നടക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here