ശിവരാത്രിയൊടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക്
തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളോടെ പുലര്‍ച്ചെ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവര്‍ക്കായിരുന്നു ഇത്തവണ ബലിയിടാന്‍ അവസരം ഒരുക്കിയിരുന്നത്.
ബുക്കിംഗ് വഴി 24000 പേര്‍ക്ക് ബലിയിടാന്‍ അവസരമുണ്ടെങ്കിലും 8000ത്തോളം പേര്‍മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനാല്‍ രജിസ്റ്റര്‍ ചെയ്യാതെ വന്നവര്‍ക്കും ബലിയിടാന്‍ അവസരമൊരുക്കി. 5 ക്ലസ്റ്ററുകളിലായി 50 ബലിത്തറകളാണ്
സജ്ജമാക്കിയിരുന്നത്. മണപ്പുറത്തെ ബലിതര്‍പ്പണം ഇന്ന് പുലര്‍ച്ചെയാണ് ഔപചാരികമായി തുടങ്ങിയതെങ്കിലും ദൂരെ ദിക്കില്‍ നിന്നുള്ളവര്‍ ഇന്നലെ പകല്‍ ബലിയിട്ട് മടങ്ങി.
കുംഭമാസത്തിലെ അമാവാസി ഇന്നു പകല്‍ 3ന് തുടങ്ങി നാളെ ഉച്ചവരെ തുടരും.അതിനാല്‍ ഈ സമയത്തും ബലിതര്‍പ്പണത്തിന് കൂടുതല്‍പേരെത്തും.പിതൃക്കള്‍ മരിച്ച നാളെയോ, തിയ്യതിയോ അറിയാത്തവര്‍ക്ക് അമാവാസി നാളില്‍ ബലികര്‍മ്മം ചെയ്യാം.അതേ
സമയം ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറം ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടുകള്‍ക്കും പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.അര്‍ധരാത്രി എഴുന്നള്ളിപ്പും ശിവരാത്രി വിളക്കും ശ്രീഭൂതബലിയും നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here