ബി ജെ പി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസ് ; മുഖ്യമന്ത്രി

ബിജെപി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണം നേടാന്‍ 35 സീറ്റ് മതിയെന്ന ബിജെപി നേതാവിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിലുള്ള വിശ്വാസമാണെന്നും ഇവരെ ഇനിയും ചുമക്കണോ എന്ന് ജനം തീരുമാനിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുകാരെ വിലക്കെടുക്കാന്‍ കഴിയുമെന്ന തരത്തില്‍ കെ സുരേന്ദ്രന്‍ സൂചന നല്‍കിയിരുന്നു. മൂന്നാം വട്ടമാണ് സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റുകളുടെ ആവശ്യമില്ലെന്ന സുരേന്ദ്രന്റെ പരാമര്‍ശം. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ എത്ര സീറ്റുകള്‍ വേണമെന്ന് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഉത്തരേന്ത്യയിലേതുപോലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുത്ത് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായ സൂചനയാണ് സുരേന്ദ്രന്റെ പരാമര്‍ശത്തിലൂടെ പ്രകടമാകുന്നത്. ഏറ്റവുമൊടുവില്‍ പുതുച്ചേരിയടക്കമുള്ള ഉദാഹരണങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് കെ സുരേന്ദ്രന്റെ പരാമര്‍ശം.

കോണ്‍ഗ്രസുമായി ചേര്‍ന്ന് സീറ്റ് പിടിക്കാനുള്ള തന്ത്രങ്ങള്‍ പരോക്ഷമായി നടക്കുന്നു എന്ന സൂചനയാണിപ്പോള്‍ കെ സുരേന്ദ്രന്റെ വാക്കുകളില്‍ പ്രകടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News