
അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകള്‍ക്കായി കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഡിസിസി ഓഫീസിലും, നഗരത്തിലും പോസ്റ്ററുകള്‍. കെ സി വേണുഗോപാല്‍ , ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍. നേതാക്കളുടെ ഏകപക്ഷീയമായ നിലപാടില്‍ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ ഇരുന്നു പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പടുത്തതോടെ കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കവും തമ്മിത്തല്ലും മുറുകുകയാണ്. തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. എന്നാല്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എതിര്‍ വിഭാഗവും രംഗത്തെത്തി.
നേരത്തെ കെ ബാബുവിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ തൃപ്പുണിത്തുറയില്‍ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ തൃപ്പൂണിത്തുറയിലും കോണ്‍ഗ്രസിന് തലവേദയാകുകയാണ് സ്ഥാനാര്‍ത്ഥി പട്ടിക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here