മമത ബാനർജിക്ക്​ പരിക്കേറ്റ സംഭവം; അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്‌ നേതാക്കൾ

നന്ദിഗ്രാമിൽ മമത ബാനർജിക്ക്​ പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്‌ നേതാക്കൾ ഇലക്ഷൻ കമ്മിഷനെ സമീപിച്ചു.

ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി TMC നേതാവ് സുഗത റോയ് ഉൾപ്പടെ ആറോളം നേതാക്കളാണ് ഇലക്ഷൻ കമ്മിഷനെ സമീപിച്ചത്. എന്നാൽ ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്​ മമത നടത്തുന്നതെന്ന നിലപാടിൽ ബിജെപി ഉറച്ചു നിന്നു.

നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കെറ്റ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ കമ്മിഷനെ സമീപിച്ചത്.

മമത ബാനർജിക്കെതിരായ ആക്രമണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവിശ്യപ്പെടുകയും, ഗൂഡലോചനക്ക് പുറകിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കണമെന്നും ഇലക്ഷന് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്ന് സുഗത റോയ് വ്യക്തമാക്കി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ്‌ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

കയ്യേറ്റ ശ്രമം നിർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം വളരെ വേഗത്തിൽ പുരോഗമിക്കുമെന്നും ഇലക്ഷന് കമ്മിഷൻ അഭിപ്രായപ്പെട്ടു. എന്നാൽ ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്​ മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. വ്യാജ പ്രചാരണത്തിനെതിരെ ബിജെപി നേതാക്കളും ഇലക്ഷന് കമ്മിഷന് പരാതി സമർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News