നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍; സൂക്ഷ്മ പരിശോധന 20ന്

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. പത്രിക സമര്‍പ്പിക്കുമ്ബോള്‍ സ്‌ഥാനാര്‍ഥിക്കൊപ്പം രണ്ടു പേരെ മാത്രമേ വരണാധികാരിയ്ക്ക് അടുത്തേക്ക് അനുവദിക്കൂ.

ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി തയ്യാറാക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കണം.

കമ്മീഷന്റെ രണ്ട്‌-ബി ഫോറത്തിലാണ്‌ പത്രിക സമര്‍പ്പിക്കേണ്ടത്‌. പൊതു അവധി ദിനത്തില്‍ പത്രിക സമര്‍പ്പിക്കാനാകില്ല. സ്‌ഥാനാര്‍ഥിക്കോ നിര്‍ദേശകനോ പത്രിക സമര്‍പ്പിക്കാം. തപാലിലോ മറ്റാരെങ്കിലും മുഖേനയോ അയയ്‌ക്കുന്ന പത്രികകള്‍ സ്വീകരിക്കില്ല. ഒരു സ്‌ഥാനാര്‍ഥിക്ക്‌ പരമാവധി നാലു പത്രികകള്‍ വരെ സമര്‍പ്പിക്കാം. പത്രികയ്‌ക്കൊപ്പം 26-ാം നമ്ബര്‍ ഫോറത്തിലുള്ള സത്യവാങ്‌മൂലവും പൂരിപ്പിച്ച്‌ നല്‍കണം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10000 രൂപയാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. മാര്‍ച്ച്‌ 20 ന് രാവിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച്‌ 22 വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News