എറണാകുളം ജില്ലയിലേയും കോൺഗ്രസിൻ്റെ സീറ്റ് തർക്കം തെരുവിലേക്ക്

എറണാകുളം ജില്ലയിലും കോൺഗ്രസിൻ്റെ സീറ്റ് തർക്കം തെരുവിലേക്ക്. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടാ എന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ചർച്ച ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് എറണാകുളം ജില്ലയിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ജില്ലയിലെ വൈപ്പിൻ തൃപ്പുണിത്തുറ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ ഉത്തവണയും കോൺഗ്രസ് സ്ഥാനാർത്തിയാക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം.

എന്നാൽ നിർബന്ധപൂർവ്വം സ്ഥാനാർത്ഥികളെ പ്രതിഷ്ടിക്കരുതെന്നും, പുതുമുഖങ്ങൾക്കും, യുവാക്കൾക്കും അവസരം നൽകണമെന്നും ആവശ്യപ്പെട്ട് കെ ബാബുവിനെതിരെ മറുവിഭാഗവും പ്രതിഷേധം പ്രകടനം നടത്തി.

വൈപ്പിനിൽ ഐഎൻടിയുസി ദേശീയ സെക്രട്ടറി കെപി ഹരിദാസിനായും പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ എറണാകുളം ജില്ലയിലും സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിന് തലവേദയാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News