ഇബ്രാഹിം കുഞ്ഞിന് പകരം മകന്‍: ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള പ്രഖ്യാപിച്ചു. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.
പാലാരിവട്ടം അഴിമതി കേസില്‍ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് വിജയിച്ച കളമശേരി സീറ്റില്‍ കുഞ്ഞിന്റെ മകന്‍ അഡ്വ. വി ഇ ഗഫൂറിനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌

ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്

ലീഗിന്റെ സ്ഥാനാര്‍ഥികള്‍

1. മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
2. കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്
3. അഴീക്കോട് : കെ.എം ഷാജി
4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
9. മലപ്പുറം : പി. ഉബൈദുല്ല
10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
12. ഏറനാട് : പി. കെ ബഷീര്‍
13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
15. താനൂര്‍ : പി.കെ. ഫിറോസ്
16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
17. മങ്കട : മഞ്ഞളാംകുഴി അലി
18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
25. കോങ്ങാട് : യു.സി. രാമന്‍
26. പുനലൂര്‍ അല്ലെങ്കില്‍ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News