വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ വിതരണംചെയ്യുന്ന കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ഒഴിവാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കോവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ മോഡിയുടെ ചിത്രമുള്ളത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് വിവിധ രാഷ്ട്രീയപാര്‍ടികള്‍ പരാതിപ്പെട്ടിരുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നല്‍കി.

ആരോഗ്യമന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രംപതിച്ച്‌ ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ കീര്‍ത്തി തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചതന്നെ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാന്‍ കമീഷന്‍ ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ വിതരണംചെയ്യുന്ന സര്‍ട്ടിഫിക്കറ്റില്‍നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കുമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ്ഭൂഷണ്‍ കമീഷനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News