ഐഷി ഘോഷിനെപ്പോലുള്ള യുവമനസുകള്‍ക്ക് ഇടതുപക്ഷ ബദല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും; അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ അഭിനനന്ദിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ബംഗാളിലെ ജമൂറിയ മണ്ഡലത്തില്‍ നിന്നാണ് സിപിഐ എം സ്ഥാനാര്‍ത്ഥിയായി ഐഷി മത്സരിക്കുന്നത്.

ഈ ഘട്ടത്തിലാണ് ബേപ്പൂരില്‍ നിന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഹമ്മദ് റിയാസ് ഐഷിയെ അഭിനന്ദിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പില്‍ ഐഷിയോടൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് റിയാസ് അഭിനന്ദിച്ചിരിക്കുന്നത്.
Step 2: Place this code wherever you want the plugin to appear on your page.

Com. Aishe Ghosh is contesting from Jamuria LAC in West Bengal. As a student leader, Aishe has proved her mettle on the…

Posted by P A Muhammad Riyas on Friday, 12 March 2021

ഒരു വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍, ഐഷി ദേശീയ വേദിയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് റിയാസ് പറയുന്നു. വലതുപക്ഷത്തില്‍ നിന്ന് തനിക്കെതിരെ എറിയുന്ന നിരവധി വെല്ലുവിളികളെ ഐഷി നേരിട്ടു. പുരോഗമന ജനാധിപത്യ മാര്‍ഗത്തോടുള്ള അവരുടെ പ്രതിബദ്ധത പരീക്ഷണ സമയങ്ങളില്‍ ഉടനീളം ഉറച്ചുനിന്നു. വലതുപക്ഷ അധിനിവേശത്തിന്റെ ഈ പ്രയാസകരമായ കാലഘട്ടത്തില്‍ ഐഷിക്കും അവരെപ്പോലുള്ള എല്ലാ യുവമനസ്സുകള്‍ക്കും ഇടതുപക്ഷ ബദല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ഐഷിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News