കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് പിന്തുണയുമായി കടലിന്റെ മക്കള്‍

കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രാവിലെ 8:30 ന് ശ്രീകാര്യം ജങ്ങ്ഷനില്‍ നിന്നും ആരംഭിച്ചു. ശ്രീകാര്യം കേന്ദ്രീകരിച്ചു കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടര്‍മാരെ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചു. രാവിലെ 11 മണിക്ക് എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സി പി ഐ (എം) പോളിറ്റ് ബ്യുറോ അംഗം സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

ഉച്ചയ്ക്ക് സ്ഥാനാര്‍ഥി പര്യടനത്തിനിടെ ശ്രീകാര്യം മുസ്ലിം ജുമാഅത്ത് മസ്ജിദിലെത്തിയ കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

താരമായി ഷൈമ

ശ്രീകാര്യത്ത് കടകംപള്ളി സുരേന്ദ്രന്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ താരമായത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ഷൈമ എന്ന വിദ്യാര്‍ഥിനി. ലയോള കോളേജിലെ ബിരുദവിദ്യാര്‍ഥിനിയായ ഷൈമ സ്ഥാനാര്‍ഥിക്കൊപ്പം കടകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ഥിച്ചത് ആവേശക്കാഴ്ചയായി.

പിന്തുണയുമായി കടലിന്റെ മക്കള്‍

ശ്രീകാര്യം മത്സ്യമാര്‍ക്കറ്റിലെത്തിയ കടകംപള്ളി സുരേന്ദ്രനെ ആവേശത്തോടെയാണ് മത്സ്യവില്പനക്കാര്‍ വരവേറ്റത്. പള്ളിത്തുറയില്‍ നിന്നുള്ള മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ അവരുടെ വീടുകള്‍ക്കും സ്‌കൂളിനും പള്ളിക്കും പട്ടയം ലഭിച്ച സന്തോഷം സ്ഥാനാര്‍ഥിയോട് പങ്കുവെച്ചു. കടകംപള്ളി സുരേന്ദ്രന്‍ മന്ത്രി ആയിരിക്കെയാണ് തുമ്പ വി എസ് എസ് സിക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയ പള്ളിത്തുറവാസികള്‍ക്ക് പട്ടയം ലഭിച്ചത്. വി എസ് എസ് സി സ്ഥാപിക്കുന്നതിനായി തുമ്പ പ്രദേശത്ത് താമസിച്ചിരുന്ന മത്സ്യ തൊഴിലാളികള്‍ തങ്ങളുടെ ആരാധനാലയം ഉള്‍പ്പെടെ സ്ഥിതി ചെയ്തിരുന്ന സ്ഥലം വിട്ടു നല്‍കിയപ്പോള്‍ പള്ളിത്തുറയില്‍ അവര്‍ക്ക് പകരം സ്ഥലം നല്‍കുകയായിരുന്നു. അരനൂറ്റാണ്ടായി പട്ടയം ലഭിക്കാതെയിരുന്ന ഈ കൂട്ടത്തിലെ 41 മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടയം നല്‍കിയിരുന്നു . ഇതിനുപുറമെ കഴിഞ്ഞ വര്‍ഷം പള്ളിത്തുറ സെന്റ് മേരീസ് മഗ്ദലന ദേവാലയത്തിനും പള്ളിത്തുറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും പട്ടയം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News