പൊതുമേഖല വിറ്റ് തുലക്കുന്നു; പാവപ്പെട്ടന്റെ ദാരിദ്ര്യമകറ്റാനുള്ള പദ്ധതി കൊണ്ടുവരാന്‍ ബിജെപിക്കു കഴിഞ്ഞോ?: കോടിയേരി ബാലകൃഷ്ണൻ

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള് മുഴുവന് വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി കോടിയേരി ബാലകൃഷ്ണൻ.

പൊതുമേഖലയും കാര്‍ഷിക മേഖലയും എന്തിനേറെ സിവില്‍ സര്‍വീസ് പോലും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച കോടിയേരി ബാലകൃഷ്ണൻ
പാവപ്പെട്ടവന്റെ ദാരിദ്ര്യമകറ്റാനുള്ള പദ്ധതി കൊണ്ടുവരാന്‍ ബിജെപിക്കു കഴിഞ്ഞോ എന്നും ആരാഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ;

‘രാജ്യത്ത് ഇന്ധനവില 100 രൂപയിലേക്ക് ഉയർന്നു. ഇതാണ് അവരുടെ വാഗ്ദാനങ്ങൾക്ക് സംഭവിച്ചത് അത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം സ്വകാര്യമേഖലയ്ക്ക് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പൊതുമേഖല വേണ്ട എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ സംവരണ പ്രകാരം തൊഴിൽ കിട്ടേണ്ടവർക്ക് ലഭിക്കുന്ന അവസരമാണ് ഇല്ലാതാകുന്നത്. കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് നൽകുന്നു കാർഷിക മേഖലയിലെ ഉൽപ്പാദനവും സംഭരണവും വിതരണവും കോർപ്പറേറ്റുകൾ ഏൽപ്പിക്കാനാണ് കാർഷിക ഭേദഗതി നിയമത്തിലുള്ളത്.

നമ്മുടെ രാജ്യം എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളും ധനമൂലധന ശക്തികൾക്ക് തുറന്നിട്ടു കൊടുക്കുകയാണ്. ആകാശം എയർലൈൻസ് കോർപ്പറേറ്റുകൾക്ക്, സീൻ പോർട്ട് കോർപ്പറേറ്റുകൾക്ക്, ഖനനം വനം എന്നിവയും കോർപ്പറേറ്റുകൾക്ക് .. എല്ലാം അവർക്ക് ഏൽപ്പിച്ചു കൊടുക്കുകയാണ്. എന്തിന് അധികം പറയുന്നു .. സിവിൽ സർവീസ് പോലും സ്വകാര്യവത്കരിക്കുന്നു. സ്ഥാപനങ്ങളിൽ പ്രവർത്തിച്ച 40 പേരെ ഗവൺമെൻറ് കേന്ദ്രസർവീസിൽ ജോയിൻറ് സെക്രട്ടറിമാരായി നിശ്ചയിച്ചിരിക്കുന്നു. ഐഎഎസ് കാർക്ക് നൽകേണ്ട പോസ്റ്റാണ് സ്വകാര്യ മേഖലയിലുള്ളവർക്ക് നൽകിയത്.

എല്ലാ മേഖലയിലും സ്വകാര്യ വൽക്കരിക്കുന്ന കേന്ദ്ര സർക്കാർ എന്തിൻറെ പേരിലാണ് ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്നത്. ആർക്കുവേണ്ടിയാണ് ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്നത്. പാവപ്പെട്ടവന്റെ ദാരിദ്ര്യം അകറ്റാൻ ഉള്ള എന്തു പദ്ധതിയാണ് അവർ നടപ്പാക്കിയത്. അതിൽനിന്നും വ്യത്യസ്തമായ നയം ഉള്ളത് ഇടതുപക്ഷത്തിനാണ്. അതാണ് കേരളം സാക്ഷ്യപ്പെടുത്തി ഉള്ളത്.

തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളം ആക്കി വിമാനത്താവളം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് നരേന്ദ്രമോദി. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അത് സ്വകാര്യമേഖലയ്ക്ക് കൊടുക്കരുത് എന്ന് പറഞ്ഞു കൊച്ചി വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആണ്.

കണ്ണൂർ എന്നീ വിമാനത്താവളങ്ങൾ നടത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണ്. ഞങ്ങളെ ഏൽപ്പിച്ച തിരുവനന്തപുരം വിമാനത്താവളം കൊച്ചി വിമാനത്താവളത്തേക്കാൾ ഏറ്റവും വലിയ വിമാനത്താവളമാക്കി ഞങ്ങൾ മാറ്റും’- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് 600 രൂപയായിരുന്ന പെന്‍ഷൻ 18 മാസകുടിശികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെന്‍ഷന്‍ 1600 രൂപയാണ്, മാത്രമല്ല കുടിശികയില്ലെന്നും കോടിയേരി കൂട്ടിച്ചേര്ത്തു.

ജയിച്ചാലും തോറ്റാലും ബിജെപിയില്‍ പോകുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പിന്നെങ്ങിനെ കോണ്‍ഗ്രസിനെ വിശ്വസിക്കും എന്നും കോടിയേരി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News