“എൽഡിഎഫ് ഭരണം മികച്ചതായിരുന്നു, എന്നാൽ ഭരണ തുടർച്ചയുണ്ടാകരുത്”; എം എൻ കാരശ്ശേരിയുടെ അഭിപ്രായത്തെ പൊളിച്ചെടുക്കി സോഷ്യൽ മീഡിയ

എൽഡിഎഫ് ഭരണം മികച്ചതായിരുന്നു എന്നും എന്നാൽ ഭരണ തുടർച്ചയുണ്ടാകരുത് എന്നാണ് തന്റെ അഭിപ്രായമെന്നുമുള്ള എം എൻ കാരശ്ശേരിയുടെ അഭിപ്രായത്തെ പൊളിച്ചെടുക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.

എൽഡിഎഫിന് തുടർഭരണമുണ്ടായാൽ ഇടതുപക്ഷം ചീത്തയായിപോകും എന്നായിരുന്നു കരശ്ശേരി വിചിത്ര “കാര്യപ്രാപ്തിയുടെ കാര്യത്തിൽ കഴിഞ്ഞ 5 വർഷം നാം പലതും കണ്ടു. എൽഡിഎഫ് വിചാരിച്ചാൽ അതു ചെയ്തിരിക്കും എന്നു വ്യക്തമാക്കുന്നതായിരുന്നു അതെല്ലാം. നിപയിൽ, 2 പ്രളയങ്ങളിൽ, കോവിഡിൽ, കിറ്റ് വിതരണത്തിൽ എല്ലാം നാം അതു കണ്ടു.

യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ മുടങ്ങാതെ വൈദ്യുതി ലഭിച്ചു. റേഷനരിയുടെ നിലവാരം അത് എല്ലാ അടുക്കളയിലും പാകം ചെയ്യാവുന്ന നിലയിലെത്തിച്ചു ”
ഇതായിരുന്നു പിണറായി സർക്കാരിനെ കുറിച്ച് എം എൻ കാരശേരിയുടെ വിലയിരുത്തൽ.. പക്ഷെ തുടർഭരണം വരരുത് . തുടർഭരണം വന്നാൽ ഇടതുപക്ഷം ചീത്തയായി പോകും.

ഇത് കാരശേരി മാഷിന്റെ പുതിയ കണ്ടുപിടുത്തം… എം എൻ കാരശേരിയെ വിമർശനം കൊണ്ട് പൊതിയുകയാണിപ്പോൾ സോഷ്യൽ മീഡിയ.. ആദ്യത്തേത് സാമാന്യ ബുദ്ദിയിൽ ഉള്ളത് ജനങ്ങൾ അനുഭവിച്ചറിഞ്ഞതും മനസിൽ ഉറപ്പിച്ചതും പക്ഷെ രണ്ടാമത്തെത്തിന്റെ ലോജിക്കെന്താണ് മാഷേ എന്നാണ് സോഷ്യൽ മീഡിയ കാരശേറിയോട് ചോദിക്കുന്നത്..

അഹങ്കാരികളായ ഇടതന്മാർ ഇല്ലാതായിട്ട് വേണം കാരശ്ശേരി മഷിനൊന്ന് വിശ്രമിക്കാൻ എന്ന പരിഹാസമായിരുന്നു മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്..
കൊള്ളക്കാര്‍ നാട് ഭരിച്ചാലും വേണ്ടില്ല, അഹങ്കാരം വരുമോന്ന് പേടിച്ച് നല്ല ഭരണത്തിന്റെ തുടര്‍ച്ചയുണ്ടാവാന്‍ പാടില്ലേ…

ഇങ്ങനെ ഇടതുപക്ഷത്തെ സ്നേഹിക്കല്ലേ മാഷേ.. എന്നാണ് മറ്റൊരു പോസ്റ്റ്… ആരും പേടിക്കേണ്ട. ക്ഷേമ പെൻഷൻ മുടങ്ങിയാലും, സ്‌കൂളിൽ പുസ്തകം ഇല്ലെങ്കിലും, റോഡ് പൊളിഞ്ഞു കിടന്നാലും കാരശ്ശേരി സാറ് ചാനലിൽ സംസാരിച്ച് ശരിയാക്കി തരും എന്ന് മറ്റൊരു പരിഹാസം…

ഇങ്ങനെ തോന്നിയത് വിളിച്ചുപറഞ് ഉള്ള വിലകളായല്ലേ എന്ന് തുടങ്ങി കാരശ്ശേരിയുടെ തലതിരിഞ്ഞ ലോജിക്കിനെ അടിമുടി പൊളിച്ചടുക്കുക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here