തിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കാനുള്ള പദ്ധതിക്ക് ചൈനീസ് പാർലമെന്റ് അംഗീകാരം നൽകി. ഇതുൾപ്പെടെ ബൃഹദ് പദ്ധതികളടങ്ങുന്ന 14–-ാം പഞ്ചവത്സര പദ്ധതിക്കാണ് അംഗീകാരം നൽകിയത്. പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെ പൂർത്തിയാക്കി ഈ വർഷംതന്നെ നിർമാണം തുടങ്ങും.
അരുണാചൽ പ്രദേശ് അതിർത്തിക്ക് അടുത്ത് മെഡൊഗ് കൗണ്ടിയിൽ ഇത്ര വലിയ അണക്കെട്ട് നിർമിക്കുന്നതിൽ ഇന്ത്യയും ബംഗ്ലാദേശും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനയുടെ പ്രദേശത്തുള്ള നദിയിലാണ് നിലയം സ്ഥാപിക്കുന്നതെന്നും മറ്റ് രാജ്യങ്ങളുമായി പങ്കിടുന്ന ജലവിഭവത്തിന്റെ ഉപയോഗത്തിൽ ചൈന എന്നും ഉത്തരവാദിത്തത്തോടെ പെരുമാറിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്വിങ് പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശുമായി പ്രളയ മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കിടുന്നത് തുടരും. ഇരു രാജ്യങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഹുവാ ചുന്വിങ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.