ബിന്ദുകൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടരാജിയെന്ന് സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ഭീഷണികത്ത്

ബിന്ദുകൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടരാജിയെന്ന് സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ഭീഷണികത്ത്.ആരാണെന്ന് വ്യക്തമാക്കാതെ കൊല്ലം നിയോജകമണ്ഡലം ഭാരവാഹികൾ എന്ന പേരിലാണ് ഇ.മെയിൽ സന്ദേശമായി മുന്നറിയിപ്പു നൽകിയത്.

കഴിഞ്ഞ നാലരവർഷക്കാലം കൊല്ലത്ത് ഒരു ജനപ്രതിനിധിയുടെ വിടവ് നികത്തുകയും കൊല്ലം ഡിസിസിയെ മികച്ച രീതിയിൽ ചലിപ്പിക്കുകയും ചെയ്ത ഡിസിസി പ്രസിഡൻ്റ് ബിന്ദുകൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിക്കുന്ന നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കൊല്ലത്തെ കോൺഗ്രസ്സിൽ കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കന്മാർ.

ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻറുമാർ, മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡൻ്റുമാർ, ബൂത്ത് ഭാരവാഹികൾ ഉൾപ്പടെ ഒട്ടനവധി കോൺഗ്രസ് നേതാക്കന്മാർ കൂട്ടരാജി വയ്ക്കാൻ തീരുമാനിച്ചതായി സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും ഇ മെയിൽ അയച്ചിരിക്കുകയാണ്.

നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദുകൃഷ്ണയെ കൊല്ലത്ത് നിന്നും ഒഴിവാക്കുന്നത് ജില്ലയിലുടനീളം തെറ്റായ സന്ദേശം നൽകുമെന്നും, അത് കോൺഗ്രസ് പാർട്ടിയുടെ വിജയത്തെ ജില്ലയിലുടനീളം ബാധിക്കുമെന്നും നേതാക്കന്മനാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News