പുതു മണവാട്ടിയെ മണവാളന്റെ വീട്ടുകാര്‍ വരവേറ്റത് ചെങ്കൊടി നല്‍കി; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പുതു മണവാട്ടിയെ മണവാളന്റെ വീട്ടിലേക്ക് വരവേല്‍ക്കുന്ന വീഡിയോയാണ്. സാധാരണ നിലയില്‍ വിളക്കോ മെഴുകുതിരിയോ മറ്റ് അത്തരത്തിലുള്ള സാധനങ്ങളോ കൈയില്‍ നല്‍കിയായിരിക്കും വധുവിനെ വരന്റെ വീട്ടിലേക്ക് കൈപിടിച്ചു കയറ്റുക.

എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ വധുവിന്റെ കൈകളിലേക്ക് നല്‍കുന്നത് പാറിപ്പറക്കുന്ന ചെങ്കൊടിയാണ്. കൈകളില്‍ ചെങ്കൊടി ലഭിക്കുമ്പോള്‍ മണവാട്ടി അതെടുത്ത് ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇത് നടക്കുന്ന സ്ഥലം ഏതാണെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.

സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയാണ് ഈ വീഡിയോ ഇപ്പോള്‍. കാലങ്ങളുടെ മാറ്റം നോക്കു എന്നും ഇടതുപക്ഷമില്ലാത്ത ഇന്ത്യയില്‍ സുരക്ഷിതത്വം ഇല്ലെന്ന തിരിച്ചറിവാണ് വീഡിയോ നല്‍കുന്നതെന്നുമുള്ള തലക്കെട്ടോടെയാണ് വീഡിയയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഈ ചെങ്കൊടിതണലിലക്കേ് പോകുന്ന വധൂവരന്മാര്‍ക്ക് വിവാഹമംഗളാശംസകള്‍ നല്‍കാനും സോഷ്യല്‍മീഡിയ മറന്നിട്ടില്ല. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നല്‍കുന്നത്. ചെങ്കൊടി തണലില്‍ നിങ്ങള്‍ സുരക്ഷിതര്‍ ആയിരിക്കുമെന്നും കമന്റുകളുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ ഒരിക്കലും നിസ്സാരമായി ഈ വീഡിയോയെ തള്ളിക്കളയാനാകില്ല. കാരണം ഒരു സ്വകാര്യ ജീവിതത്തില്‍പ്പോലും ഇടതുപക്ഷത്തിനും പാറിപ്പറക്കുന്ന ചെങ്കൊടിക്കും എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമായി വരച്ചുകാട്ടുകയാണ് ഈ വീഡിയോ. സമാധാനമായി ഇന്ത്യയില്‍ ഇനി തുടരണമെങ്കില്‍ ചെങ്കൊടിയുടെ തണല്‍ നമുക്ക് വേണമെന്ന് ഈ വീഡിയോ പറയാതെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News