ജയനും,ഷീലയും ശാരദയും ,മധുവുമൊക്കെ  എല്‍ ഡി എഫിന്റെ ഭരണ നേട്ടങ്ങളെ പറ്റി പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകും.

സാമൂഹ്യമാധ്യമങ്ങളിലെ ഇലക്ഷന്‍ പ്രചാരണം ഇപ്പോഴും ചിരി ഉണര്‍ത്താറുണ്ട്. അത്തരത്തില്‍ ഉള്ള ഒരു പ്രചാരണ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.നമ്മുടെ പഴയ കാല നടന്മാരായ ജയനും,ഷീലയും ശാരദയും ,മധുവുമൊക്കെ  എല്‍ ഡി എഫിന്റെ ഭരണ നേട്ടങ്ങളെ പറ്റി പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകും. ചിത്രങ്ങളില്‍ എല്‍ ഡി എഫിന്റെ ഭരണ നേട്ടങ്ങള്‍ രണ്ടു പേര് ചേര്‍ന്ന് സംസാരിക്കുന്ന രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഗെയ്ലും , കെ – ഫോണും ,മലയോര ഹൈവേ പദ്ധതികളും ഓക്കേ ആണ് ചിത്രങ്ങളിലെ സംസാര വിഷയം . പഴയ താരങ്ങളുടെ ശബ്ദത്തില്‍ തന്നെ ഇത് വായിക്കാനാണു ഏറെ രസം

1.കെ ഫോണ്‍ പദ്ധതി

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സംസ്ഥാനത്തെ സര്‍ക്കാരിന്റെ വികസന പദ്ധതിയാ. കെ ഫോണ്‍ പദ്ധതിയുമായി വന്ന ആഷേപം സത്യന്‍ പറയുമ്പോള്‍ അതിനുള്ള ചുട്ട മറുപടിയുമായി നസീര്‍ എത്തുകയാണ്.

2 കിഫ്ബി പദ്ധതി
500 കോടിയുടെ മലയോര ഹൈവേ, 6500 കോടിയുടെ തീരദേശ ഹൈവേ, 5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ശൃംഖല, 3178.02 കോടി മുതല്‍മുടക്കുള്ള ആരോഗ്യപദ്ധതികള്‍, നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതികനിലവാരവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി 2427.55 കോടി രൂപയുടെ പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ, മല്‍സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1103.58 കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങി സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ കിഫ്ബി വഴി നടപ്പാക്കുന്നത്.കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഹാസ്യ ചിത്രങ്ങളും കാണാവുന്നതാണ്.

3കെ.എസ്.ഇ.ബി

സൌരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ സൌര പദ്ധതിയുമായി കെ.എസ്.ഇ.ബി പദ്ധതി മുന്നാട്ട് വച്ചിരുന്നു. മൂന്ന് വര്‍ഷത്തിനകം വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1000 മെഗാവാട്ട് വൈദ്യുതി സൗര പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. 2021-22 ഓടെ 500 മെഗാവാട്ട് വൈദ്യുതി മേല്‍ക്കൂരകളില്‍ (റൂഫ് ടോപ്പ്) സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉല്‍പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രാഥമിക ചെലവ് കെ.എസ്.ഇ.ബി തന്നെ വഹിക്കും എന്ന ഉറപ്പും നല്‍കിയിരുന്നു.എന്നാല്‍ ഇപ്പാള്‍ കെഎസ്ഈബി ഇതുവരെ 250 മെഗാവട്ട് നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു
ഇതുമായി ബന്ധപ്പെട്ടതാണ് അടുത്ത ഹാസ്യ ചിത്രം

4ഹൈടെക് സ്‌കൂള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി 8 മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്മുറികള്‍ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്‌കൂള്‍. 48000ഹൈടെക് ക്ലാസ്സ് മുറികളുണ്ട് ഇന്ന് കേരളത്തില്‍ ഉള്ളത്.ഇതുമായി ബന്ധപ്പെട്ടതാണ് അടുത്ത ഹാസ്യ ചിത്രം

5.തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
ആരോഗ്യ, ഗവേഷണരംഗത്ത് മുതല്‍ക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം നാം ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്റെ ക്ലിനിക്കല്‍വശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.ഇതുമായി ബന്ധപ്പെട്ടതാണ് അടുത്ത ഹാസ്യ ചിത്രം

ഒപ്പം ഇടതുപക്ഷ സര്‍ക്കാരിന്റെ നിരവധി വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളും ഉള്‍പ്പെടുന്നു.അവ ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here