നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കെറ്റ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ കമ്മിഷനെ സമീപിച്ചു

നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കെറ്റ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ കമ്മിഷനെ സമീപിച്ചു .
അതേ സമയം മൂന്ന് ദിവസത്തിന് ശേഷം മമത കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 7 ദിവസം വിശ്രമം ആവശ്യമാണെന്ന് ചികിൽസിച്ച ഡോക്ടർ അഭിപ്രായപ്പെട്ടു. അക്രമത്തിൽ മമതയുടെ കാലിനും കഴുത്തിനും പരിക്കേറ്റിരുന്നു.

ഗൂഡലോചനക്ക് പുറകിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കണമെന്ന ആവശ്യം ഇലക്ഷന് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്ന് tmc നേതാവ് സുഗത റോയ് വ്യക്തമാക്കി. കയ്യേറ്റ ശ്രമം നിർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം വളരെ വേഗത്തിൽ പുരോഗമിക്കുമെന്നും ഇലക്ഷന് കമ്മിഷൻ അഭിപ്രായപ്പെട്ടു.

എന്നാൽ ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്​ മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.വ്യാജ പ്രചാരണത്തിനെതിരെ ബിജെപി നേതാക്കളും ഇലക്ഷന് കമ്മിഷന് പരാതി സമർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel