സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് മുസ്ലീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് മുസ്ലീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി . എം കെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ മുനീറിന്റെ വസതിയിലേക്ക് പ്രതിഷേധവുമായെത്തി.

കൊടുവള്ളിക്കാരാനായ സ്ഥാനാര്‍ത്ഥി തന്നെ മതി എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. കൂടാതെ കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലം കമ്മറ്റി പടയൊരുക്കത്തിലാണ് .

അതേസമയം, വിജയാരവരങ്ങളുയര്‍ത്തി ജില്ലയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News