കോഴിക്കോട് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതുമായി ബന്ധപ്പെട്ട്് കോഴിക്കോട് സൗത്ത് ലീഗ് മണ്ഡലം കമ്മിറ്റി നാളെ യോഗം ചേരും. മണ്ഡലം പ്രസിഡന്റാണ് യോഗം വിളിച്ചിരിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കാനും നീക്കം. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ലീഗിന് ഒരു വനിതാ സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് മുസ്ലീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി . എം കെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ മുനീറിന്റെ വസതിയിലേക്ക് പ്രതിഷേധവുമായെത്തി.
കൊടുവള്ളിക്കാരാനായ സ്ഥാനാര്‍ത്ഥി തന്നെ മതി എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. കൂടാതെ കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലം കമ്മറ്റി പടയൊരുക്കത്തിലാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News