
താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് വാര്‍ത്ത വ്യാജമാണെന്ന് മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി. തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച നേതാക്കളോട് തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്നും ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ പലതവണ നിര്‍ബന്ധിച്ചെന്നും അത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് താന്‍ ചെയ്തതെന്നും ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.
വസ്തുത പരിശോധിക്കാതെയാണ് ഗോമതി ബി.ജെ.പിയിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്നും ഗോമതി വ്യക്തമാക്കി. ഇത്തരം മാധ്യമങ്ങള്‍ ദശാബ്ദങ്ങളായി നല്‍കുന്ന വ്യാജവാര്‍ത്തകളെക്കൂടി അതിജീവിച്ചാണ് ഗോമതി എന്ന താന്‍ ഇന്നും ഗോമതിയായി തന്റെ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here