കെ എം ഷാജി മത്സരിക്കാന്‍ എത്തിയതോടെ അഴീക്കോട് മണ്ഡലത്തില്‍ അഴിമതി സജീവ ചര്‍ച്ചയാകുകയാണ്. ഷാജി പ്രതിയായ അഴീക്കോട് സ്‌കൂള്‍ കോഴക്കേസും അനധികൃത സ്വത്ത് സമ്പാദനക്കേസും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് യു ഡി എഫ് ക്യാമ്പ്. അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷാജിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്നും ലീഗ് ജില്ലാ നേതാക്കള്‍ വിട്ടുനിന്നതും ചര്‍ച്ചയായി.
ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ തമ്മിലടിയും എതിര്‍പ്പുകളും വാഗ്വാദങ്ങളും തുടര്‍ക്കഥയാകുകയാണ്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുരടുകയാണ്. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ തന്നെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സൗത്ത് ലീഗ് മണ്ഡലം കമ്മിറ്റി നാളെ യോഗം ചേരും. മണ്ഡലം പ്രസിഡന്റാണ് യോഗം വിളിച്ചിരിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കാനും നീക്കം. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ലീഗിന് ഒരു വനിതാ സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് മത്സരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here