കെപിഎ മജീദിനെതിരെ പ്രതിഷേധം ; മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി

തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍.
കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി. പ്രവര്‍ത്തകര്‍ ഹൈദരലി തങ്ങളെ കണ്ട് പരസ്യ പ്രതിഷേധം അറിയിച്ചു.

കെപിഎ മജീദ് മത്സരിച്ചാല്‍ മണ്ഡലം നഷ്ടമാകുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ചേരിയില്‍ നടന്നത് തിരൂരങ്ങാടി മണ്ഡലത്തിലും ആവര്‍ത്തിക്കപ്പെടുമെന്നും പാണക്കാട് തങ്ങളോട് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, പ്രവര്‍ത്തകര്‍ സ്വാദിഖലി തങ്ങളേയും കണ്ടു. കെ പി എ മജീദ് ആണെങ്കില്‍ പരാജയപ്പെടുത്തുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആര്‍ക്കും വേണ്ടാത്തവരെ തിരൂരങ്ങാടിക്കാര്‍ക്ക് മേല്‍ വെച്ചു കെട്ടേണ്ടെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഇതോടെ മജീദിന്റെ സ്ഥാനാര്‍തിത്വം അനിശ്ചിതത്വത്തിലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News