തുടർഭരണത്തിന്റെ ആവശ്യം വ്യക്തമാക്കി ബാലചന്ദ്രൻ ചുള്ളിക്കാട്

കേരളത്തിൽ തുടർഭരണം ഉണ്ടാകേണ്ടതിന്റെ ആവശ്യം വ്യക്തമാക്കി കവി ബാലചന്ദ്രൻ ചുള്ളിക്കാട്.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ ഭരണവും ഒക്കെ നിലനിൽക്കുന്നത്,
അതിൻറെ അടിസ്ഥാനം കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇടതുപക്ഷ അവബോധമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.ഇടതുപക്ഷ ജനാധിപത്യ അവബോധത്തിന്റെ അന്തസത്ത മതേതരത്വം ജനാധിപത്യം സോഷ്യലിസം എന്നീ മൂല്യങ്ങളാണ് .

ഇടതുപക്ഷ ജനാധിപത്യ അവബോധത്തിന്റെ അന്തസത്തയായ മതേതരത്വം ജനാധിപത്യം സോഷ്യലിസം എന്നീ വാക്കുകൾ തന്നെ ഭരണഘടനയിൽ നിന്ന് എടുത്തുമാറ്റാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്.ഈ സാഹചര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ അവബോധതിനുണ്ടാകുന്ന തകർച്ച ,ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ഇടത് ഭരണത്തിന്റെയും തകർച്ചക്ക് കാരണമാകും എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഈ ഇടതുപക്ഷ ജനാധിപത്യ അവബോധം ഭാവി തലമുറകളിൽ പകരുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News